District News

ഈരാറ്റുപേട്ട- പാലാ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലാ ഈരാറ്റുപേട്ട- പാലാ റോഡിൽ അമ്പാറ അമ്പലം ജംഗ്ഷൻ സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കളത്തൂക്കടവ് സ്വദേശി കുന്നപ്പള്ളിൽ എബിൻ ജോസഫ് (23) ആണ് മരിച്ചത്.  ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ പാലാ ഭാഗത്തുനിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് […]

Keralam

പാലക്കാട് ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ ജലസംഭരണിയാണ് തകര്‍ന്നത്. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന്‍ സാമി റാം ( രണ്ടു വയസ്സ്) എന്നിവരാണ് മരിച്ചത്. പശുഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. സ്ത്രീയും കുടുംബവും പശുഫാമില്‍ തന്നെയാണ് താമസിച്ചിരുന്നത്. കാലപ്പഴക്കം […]

Keralam

സീബ്രലൈൻ ക്രോസ് ചെയ്യുന്നതിനിടെ വിദ്യാർത്ഥികളെ ഇടിച്ചിട്ട് സ്വകാര്യ ബസ്; മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ: വടകര – തലശ്ശേരി ദേശീയ പാതയിൽ മടപ്പള്ളിയിൽ സീബ്രലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മടപ്പള്ളി കോളജ് സെക്കൻ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വടകര നടക്കുതാഴെ ശ്രേയ എൻ. സുനിൽ കുമാർ (19), ദേവിക […]

Keralam

‘ഇ-ബുൾ ജെറ്റ്’ യൂട്യൂബർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

യൂട്യൂബ് വ്‌ളോഗര്‍മാരായ ‘ഇ-ബുള്‍ ജെറ്റ്’ സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം മൂന്ന് പേര്‍ക്ക് പരുക്ക്. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഇ-ബുള്‍ ജെറ്റ്’ സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. വ്‌ളോഗര്‍മാര്‍ ഉള്‍പ്പെടെ 3 പുരുഷന്മാരും 2 സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ […]

Keralam

കാറിന് മുകളിലേക്ക് മരം വീണ് അപകടം; ഒരാള്‍ മരിച്ചു, ഗർഭിണിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

എറണാകുളം: കനത്ത മഴയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ്(61) ആണ് മരിച്ചത്. കാർ യാത്രക്കാരായ മറ്റ് മൂന്ന് പേർക്കും അപകടത്തിൽ പരിക്കേറ്റു. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്ന് (ജൂൺ 24) വൈകിട്ടാണ് സംഭവം നടന്നത്. ജോസഫിന്‍റെ ഭാര്യ […]

District News

പാലാ-തൊടുപുഴ റൂട്ടിൽ ബസ് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്

കോട്ടയം: പാലാ-തൊടുപുഴ  ബസ് മറിഞ്ഞു. ബെംഗളൂരുവിൽ നിന്ന് തിരുവല്ലയ്ക്ക് പോയ  ബസ് ആണ് മറിഞ്ഞത്. കുറിഞ്ഞിയിൽ വളവ് തിരിയവേയാണ് ബസ് മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.

District News

കോട്ടയത്ത് സ്വകാര്യബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ബൈക്കിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് അപകടം ഉണ്ടായത്. കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്. കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ആണ്  അപകടം ഉണ്ടായത്. അമൽ ജ്യോതി എൻജിനീയറിങ് കോളജിലാണ് വിദ്യാർത്ഥി പഠിക്കുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ അമൽ മരിച്ചു. […]

India

ഐസ്‌ക്രീമിനുള്ളില്‍ മനുഷ്യവിരല്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

ഓണ്‍ലൈന്‍ ആയി യുവതി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി പോലീസ്. മലാഡ് സ്വദേശിയായ യുവതി തന്റെ സഹോദരന് വേണ്ടി ‘യമ്മോ’ എന്ന ഐസ്‌ക്രീം ബ്രാന്‍ഡില്‍ നിന്നും ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിലായിരുന്നു മനുഷ്യ വിരല്‍ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞപ്പോള്‍ മുതല്‍ […]

India

കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടം; ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ

കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. അതേസമയം, അപകടത്തില്‍ മരണ സംഖ്യ 15 […]

Keralam

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കോന്നാട് ബീച്ച് റോഡിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു. ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായതായി നാട്ടുകാർ പറയുന്നു.