
accident


കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ 17കാരൻ്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: പള്ളിത്തുറ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ചയായിരുന്നു പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജ്യൂസ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിയിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് സെന്റ് ആൻഡ്രൂസ് കടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു […]

യുവനടനും ഗായകനുമായ സുജിത്ത് രാജ് വാഹനാപകടത്തിൽ അന്തരിച്ചു
കൊച്ചി: യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തിൽ അന്തരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. മാർച്ച് 26നുണ്ടായ അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ വെച്ചാണ് സുജിത്തിൻ്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.’കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് […]

‘വിടാമുയർച്ചി’ സിനിമയിൽ അജിത്തിൻ്റെ സ്റ്റണ്ട് സീനിനിടയിൽ അപകടം: വീഡിയോ
അജിത്-മകിഴ് തിരുമേനി ടീമിൻ്റെ ‘വിടാമുയർച്ചി’ എന്ന സിനിമ പ്രഖ്യാപനം മുതൽ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് സിനിമയുടെ യൂറോപ്യൻ ഷെഡ്യൂൾ പൂർത്തിയായത്. ഇപ്പോഴിതാ സിനിമയിലെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അജിത്തും സഹതാരമായ ആരവും ഉൾപ്പെടുന്ന ചേസിംഗ് രംഗത്തിനിടയിൽ അപകടം സംഭവിക്കുന്നതാണ് വീഡിയോ. ഇരുവരും […]

മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവര്‍ മരിച്ചു
മലപ്പുറം: മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ ആംബുലൻസ് ഡ്രൈവർ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മഞ്ചേരി പയ്യനാട് ചോലയ്ക്കലിന് സമീപംആണ് അപകടം നടന്നത്. കരുവാരക്കുണ്ടിൽ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു റഫീഖ്. ഇതിനിടെയാണ് അപകടം […]

കൂടല്ലൂര്‍ പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി; അഞ്ചര വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ
കോട്ടയം: കോട്ടയം കിടങ്ങൂര്‍ സെന്റ് മേരിസ് കൂടല്ലൂര്‍ പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുന്നപ്ര സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. സ്റ്റാര്‍ട്ട് […]

ക്രെയിൻ തട്ടി പാലായിൽ വയോധികൻ മരിച്ചു
കോട്ടയം: കടപ്പാട്ടൂർ ബൈപ്പാസിൽ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് വയോധികൻ മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് മരിച്ചത്. റോഡിൽ തെറിച്ച് വീണ ഇയാളുടെ തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങി. ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ ഇന്ന് രാവിലെ 8.15നാണ് സംഭവം. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് അപകടമുണ്ടായത്. […]

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; ആറു വയസ്സുകാരി മരിച്ചു
ഇടുക്കി പുറ്റടി ചേറ്റുകുഴിയില്‍ നടന്ന വാഹനാപകടത്തില്‍ ആറു വയസുകാരി മരിച്ചു. കെഎസ്ആര്‍ടി ബസും ടവേരയുമാണ് കൂട്ടി ഇടിച്ചത്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്നു ടവേരയില്‍ സഞ്ചരിച്ചവര്‍. ചേറ്റുകുഴി ബദനി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ ആമിയാണ് മരിച്ചത്. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അച്ചക്കട കാട്ടേടത്ത് ജോസഫ് വര്‍ക്കിയും […]

‘ആവേശത്തിനും മത്സരയോട്ടത്തിനും ആയുസ്സ് ഒട്ടുമില്ല’; മുന്നറിയിപ്പ് വീഡിയോയുമായി മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോള്‍ ഏറെ ശ്രദ്ധ അത്യാവശ്യമാണ്. മറ്റുള്ളവരുടെ ജീവന്‍ കൂടി വിലപ്പെട്ടതാണ് എന്ന ചിന്ത അനിവാര്യമാണ്. അതുകൊണ്ട് മോട്ടോര്‍ വാഹനനിയമം പാലിച്ച് ശ്രദ്ധയോടെ വാഹനം ഓടിക്കുകയാണ് വേണ്ടത്. അമിതവേഗത്തില്‍ വാഹനം ഓടിച്ചാല്‍ അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഒരു ബൈക്ക് അപകട വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മോട്ടോര്‍ […]

ഏറ്റുമാനൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്
ഏറ്റുമാനൂർ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിൽ കിഴക്കേനട ഭാഗത്തെ ജംഗ്ഷനിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റ ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.