District News

കോട്ടയം എംസി റോഡിൽ വാഹനാപകടം; ടിപ്പർ കടയിലേക്ക് ഇടിച്ചു കയറി

കോട്ടയം: എംസി റോഡിൽ കുമാരനല്ലൂർ ഭാഗത്ത് വാഹനാപകടം.  ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ടിപ്പർ കടയിലേക്ക് ഇടിച്ചു കയറി. രാവിലെ ആറ് മണിയോടെയാണ് അപകടം. കുമാരനല്ലൂരിലെ മക്ഡൊണാൾഡ്സ് ഷോപ്പിലേക്കാണ് കോട്ടയത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ഇടിച്ച് കയറിയത്.  തുടർന്ന് വാഹനത്തിനുള്ളിൽ നിന്ന് നാട്ടുകാർ ചേർന്ന് മുൻഭാഗം […]

District News

പുതുപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി

കോട്ടയം: പുതുപ്പള്ളിയിൽ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പതിച്ചു.  മലമേല്‍ക്കാവില്‍ ആണ് സംഭവം.  ഇന്ന് രാവിലെ 11.30-ഓടെ ആയിരുന്നു അപകടം.  ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സുകുമാര്‍ സുരേഷിന്റെ വീടിന്റെ ഷെയ്ഡില്‍ ഇടിച്ച ശേഷം തൊട്ടടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു.  അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.  വീട്ടുമുറ്റത്തും പരിസരത്തും ആളുകള്‍ […]

India

ഉത്തർപ്രദേശിൽ തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 7 കുട്ടികളും എട്ട് സ്ത്രീകളുമടക്കം 15 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: ഉത്തർപ്രദേശിൽ തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 7 കുട്ടികളും എട്ട് സ്ത്രീകളുമടക്കം 15 പേർ മരിച്ചതായി പൊലീസ് അറിയിച്ചു.  ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽനിന്ന് പൂർണിമ ദിനത്തിൽ ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തുന്നതിനായി തീർത്ഥാടകർ കാദർഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.  എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാനായി വാഹനം വെട്ടിച്ചപ്പോൾ […]

Entertainment

സിനിമ-സീരിയൽ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്

തിരുവനന്തപുരം: സിനിമ-സീരിയൽ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. സീരിയൽ ചിത്രീകരണത്തിന് ശേഷം തിരികെ പോകവേ തമ്പാനൂരിൽ വെച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.കാലിന് ഗുരുതരമായി പരിക്കേറ്റ കാർത്തിക് പ്രസാദിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയാണ് കാർത്തിക്.

Keralam

കെഎസ്ആർടിസി ബസ് ലോറികളിലിടിച്ചു, തൃശൂരിൽ വൻ അപകടം, നാല് പേരുടെ നിലഗുരുതരം

തൃശൂർ: കൊടകരയിൽ ബസും ലോറികളും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളിൽ എത്തിച്ചു. 4 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അപ്പോളോ […]

Uncategorized

അതിരമ്പുഴ നാല്പത്തിമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി

അതിരമ്പുഴ: നാല്പത്തിമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ബസിലുണ്ടായിരുന്നു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചത്. വീടിന്റെ കാർ പോർച് തകർന്നു. ഷെയിഡിൽ തട്ടിയാണ് ബസ്സ് നിന്നത്‌. വീട്ടിൽ പണിതു കൊണ്ടിരുന്ന പെയിന്റിംഗ് തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപെട്ടത്. […]

Movies

നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കില്‍ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് പരിക്ക്

ഇടുക്കി: നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് നെടുംകണ്ടം സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്.  സഹോദരങ്ങളായ വിഷ്ണു, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ പരിക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ […]

No Picture
District News

കോട്ടയത്ത് മരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിലേക്കു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: മരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിലേക്കു വീണ്, വാതിൽപ്പടിയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധു ഉൾപ്പെടെ രണ്ടു സ്ത്രീകൾക്കു പരുക്കേറ്റു. പള്ളം മലേപ്പറമ്പിൽ പരേതനായ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി (49) ആണു മരിച്ചത്. മേരിക്കുട്ടിയുടെ ബന്ധുവായ ഷേർലി, ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സ്മിത എന്നിവർക്കാണ് പരുക്കേറ്റത്. […]

No Picture
District News

കോട്ടയത്ത് വാഹനങ്ങളുടെ കൂട്ടയിടി; സ്കൂട്ടർ യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്

എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. മണിപ്പുഴ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി സ്കാനിയ ബസും, 2 സ്കൂട്ടറും, കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാരിത്താസ് ആശുപത്രിയിലെ നഴ്സ് ധന്യ തോമസ് പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ഭാഗത്തുനിന്നു വന്ന […]

Entertainment

മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ; പ്രാര്‍ഥനയോടെ കലാകേരളം

മിമിക്രി, സിനിമാതാരം കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ. ഒന്‍പതു മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാര്‍ഥന മഹേഷിനോടൊപ്പം ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്ത് പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മഹേഷിന്റെ […]