Keralam

സിനിമാ നയസമിതിയില്‍ നിന്ന് മുകേഷിനെ പുറത്താക്കി ; പ്രേംകുമാറും മധുപാലും പുതിയ അംഗങ്ങള്‍

തിരുവനന്തപുരം : സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും ലൈംഗികാപീഡനാരോപണ കേസിലെ പ്രതിയും എംഎല്‍എയുമായ എം മുകേഷിനെ ഒഴിവാക്കി. സമിതി പുനസംഘടിപ്പിച്ചപ്പോഴാണ് മുകേഷിനെ ഒഴിവാക്കിയത്. പത്ത് അംഗങ്ങളുണ്ടായിരുന്ന സമിതിയുടെ അംഗസംഖ്യ ഏഴാക്കി ചുരുക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ […]

Keralam

ബലാത്സംഗക്കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ബലാത്സംഗക്കേസില്‍ എം മുകേഷ് എംഎല്‍എ അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി മുകേഷിനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി […]

Keralam

മുകേഷ് ഉള്‍പ്പെടെ 7 പേരുടെ മുന്‍കൂര്‍ ജാമ്യം; റദ്ദാക്കണമെന്ന് പരാതിക്കാരി

ലൈംഗികാതിക്രമണ കേസില്‍ നടനും എംഎൽഎയുമായ മുകേഷ് ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി. മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ, ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് പരാതിക്കാരി അറിയിച്ചു. മുകേഷ് എംഎൽഎയുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിക്കില്ലന്ന സൂചനകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് […]

Keralam

മുകേഷിനും സിദ്ദിഖിനും ഇന്ന് നിർണായകം: പീഡന കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ

കൊച്ചി: ലൈം​ഗിക പീഡനക്കേസിൽ കുടുങ്ങിയ നടന്മാരായ മുകേഷിനും സി​ദ്ദിഖിനും ഇന്ന് നിർണായകം. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും. ഹൈക്കോടതിയാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നത് എന്നും […]

Keralam

‘ഇവിടെ നിലപാട് പറയാന്‍ പാര്‍ട്ടി സെക്രട്ടറിയുണ്ട്; മുകേഷിന്റെ രാജിയില്‍ സിപിഐ – സിപിഎം തര്‍ക്കമില്ല’

ആലപ്പുഴ: മുകേഷ് എംഎല്‍എയുടെ രാജിയെ ചൊല്ലി എല്‍ഡിഎഫില്‍ സിപിഐ- സിപിഎം തര്‍ക്കമില്ലെന്ന് ബിനോയ് വിശ്വം. ഇക്കാര്യത്തില്‍ സിപിഐയിലും ഭിന്നതയില്ല. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും ബിനോയ് വിശ്വം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ ഇക്കാര്യത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐയുടെ കാര്യം പറയാന്‍ കേരളത്തില്‍ നേതൃത്വമുണ്ട്. ഇവിടെയും അവിടെയുമൊന്നും […]

Keralam

മുകേഷ് രാജിവെക്കേണ്ടെന്ന് സിപിഎം; സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം:ലൈംഗികാതിക്രമ കേസിൽ പ്രതിയായ  നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം തല്‍ക്കാലം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണ. കേസിന്റെ തുടര്‍നടപടി നിരീക്ഷിച്ച ശേഷമാകും തീരുമാനമെടുക്കുക. അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ മാറ്റാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. നാളെ ചേരുന്ന സിപിഎം […]

Keralam

ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ മുകേഷ്

തിരുവനന്തപുരം : ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ മുകേഷ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച മിനു മുനീര്‍ പണം ആവശ്യപ്പെട്ട് പലകുറി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും അവസരം ലഭിച്ചപ്പോള്‍ തനിക്കെതിരെ തിരിഞ്ഞതാണെന്നുമാണ് മുകേഷിന്റെ പ്രതികരണം. ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങള്‍ക്ക് കീഴടങ്ങാന്‍ തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് […]