‘സർക്കാർ എല്ലാകാലത്തും അതിജീവിതയ്‌ക്കൊപ്പം; അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫ് രാഷ്ട്രീയം’ ; മുഖ്യമന്ത്രി പിണറായി വിജയൻ
നടിയെ ആക്രമിച്ച കേസിൽ സർക്കാർ എന്നും അതിജീവിതക്ക് ഒപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതക്ക് ആവശ്യമായ പിന്തുണ തുടർന്നും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് എതിരായ ദിലീപിന്റെ പ്രതികരണം സ്വയം ന്യായീകരിക്കാനെന്ന് പറഞ്ഞ അദ്ദേഹം പൊലീസ് നിലപാട് സ്വീകരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലെന്നും വ്യക്തമാക്കി. പ്രോസിക്യൂഷന് വീഴ്ചയില്ലെന്നും […]
