Keralam

കോടതിയില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് തിരികെ വേണം; ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ വിധേയമായി കോടതിയില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെയാണ് നീക്കം. ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് […]

Keralam

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ പരാതിയില്‍ കേസ് എടുക്കും. തൃശൂര്‍ റേഞ്ച് ഡിഐജി പരാതി കമ്മീഷണര്‍ക്ക് കൈമാറി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. മാര്‍ട്ടിന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ രൂക്ഷമായ […]

Keralam

നടിയെ ആക്രമിച്ച കേസ്: നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടെന്ന് കോടതി

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള പോലീസ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടെന്ന് കോടതി. പ്രതികള്‍ ഫോണ്‍ നശിപ്പിച്ച് കായലില്‍ കളഞ്ഞെന്നാണ് അന്വേഷണ സംഘം മഹസറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണം വേണമെന്നാണ് പറയുന്നത്. ഇത് രണ്ടും പൊരുത്തപ്പെടുന്നില്ലെന്നാണ് വിധിയില്‍ കോടതി വ്യക്തമാക്കുന്നത്. കേസിലെ […]

Keralam

അതിജീവിത പോസ്റ്റിട്ട അന്ന് തന്നെ ‘അമ്മ’ ആഘോഷം സംഘടിപ്പിക്കരുതായിരുന്നു: രൂക്ഷ വിമര്‍ശനവുമായി മല്ലിക സുകുമാരന്‍

ചലച്ചിത്രമേള പ്രതിനിധികള്‍ക്ക് അമ്മ സംഘടന സംഘടിപ്പിച്ച പാര്‍ട്ടിക്കെതിരെ മുതിര്‍ന്ന നടി മല്ലികാ സുകുമാരന്‍. അമ്മ സംഘടനയുടെ ഇന്നത്തെ ആഘോഷം പാടില്ലായിരുന്നുവെന്ന് മല്ലികാ സുകുമാരന്‍ അഭിപ്രായപ്പെട്ടു. നീതി ലഭ്യമായില്ലെന്ന അതിജീവിതയുടെ പോസ്റ്റിന് പിന്നാലെയാണ് പാര്‍ട്ടി നടക്കുന്നത്. ഇതിനെതിരെയാണ് മല്ലികാ സുകുമാരന്റെ പ്രതികരണം. ‘അമ്മ സംഘടന ഇന്ന് തിരുവനന്തപുരത്ത് ഒരു സ്വീകരണം […]

Keralam

മോഹന്‍ലാലിനെതിരെ ഭാഗ്യലക്ഷ്മി: ‘താന്‍ ചെയ്യുന്നത് എന്താണെന്ന് ഒരു നിമിഷമെങ്കിലും അദ്ദേഹം ചിന്തിക്കണം’

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് പിന്നാലെ മോഹന്‍ലാല്‍ ദിലീപ് ചിത്രം ‘ഭഭബ’യുടെ പോസ്റ്റര്‍ പങ്കിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. നമ്മൾ ഏറ്റവും സ്നേഹിക്കുന്ന മോഹന്‍ലാല്‍ താന്‍ ചെയ്യുന്നത് എന്താണെന്ന് ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അവനു വേണ്ടിയും പ്ര‍ാർത്ഥിക്കുന്നു അവൾക്കു വേണ്ടിയും പ്രാ‍ർത്ഥിക്കുന്നുവെന്ന് പറയുന്നയാൾ […]

Keralam

ദിലീപും പ്രതികളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിനോ ഫോണ്‍ ചെയ്തതിനോ തെളിവില്ല; വിധിയില്‍ പറയുന്നത്

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിന്യായത്തില്‍ ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണങ്ങള്‍ വിശദമാക്കുപ്പോള്‍ മുഴച്ചുനില്‍ക്കുന്നത് പ്രോസിക്യൂഷന്റെ വീഴ്ചകളാണ്. നടന്റെ ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നില്ല. ബലാത്സംഗ ക്വട്ടേഷന്‍ എന്ന ആരോപണത്തില്‍ ഏറ്റവും സുപ്രധാനമായി മാറേണ്ടത് ദിലീപും പള്‍സര്‍ സുനിയുമായുള്ള സാമ്പത്തിക ഇടപാടുകളായിരുന്നു. എന്നാല്‍ ദിലീപ് പ്രതികള്‍ക്ക് […]

Keralam

ശിക്ഷ കഴിഞ്ഞ് ആദ്യം മോചിതനാവുക പള്‍സര്‍ സുനി, പ്രതികളുടെ ജയില്‍വാസം ഇങ്ങനെ

നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിചാരണ കോടതി ഉത്തരവ് പ്രകാരം ആദ്യം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുക ഒന്നാം പ്രതി പള്‍സര്‍ സുനി. വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമെന്ന വിധിയിലെ പരാമര്‍ശമാണ് പ്രതികളുടെ ശിക്ഷാ കാലാവധി നിശ്ചയിക്കുന്നത്. എട്ട് വര്‍ഷം മുന്‍പ് […]

Keralam

ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കോടതിയുടെ ബോധ്യമാണ്, അതിനെ മാനിക്കുന്നു: സത്യന്‍ അന്തിക്കാട്

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പൂര്‍ണമായി മാനിക്കുന്നുവെന്ന് ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കേസില്‍ ദിലീപ് തെറ്റുകാരനല്ലെന്നത് കോടതിയുടെ ബോധ്യമാണെന്ന് കരുതുന്നുവെന്നും കോടതികളെ വിശ്വാസത്തിലെടുക്കുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എതിരഭിപ്രായമുള്ളവര്‍ക്ക് മേല്‍ക്കോടതികളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.  തൃശൂര്‍ […]

Keralam

‘ എന്നും അതിജീവിതക്ക് ഒപ്പം’ ; ദിലീപിനെ പിന്തുണച്ച നിലപാട് വിവാദമായതോടെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ച നിലപാട് വിവാദമായതോടെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്. എന്നും അതിജീവിതക്ക് ഒപ്പമെന്ന് തിരുത്തല്‍. മാധ്യമങ്ങള്‍ നല്‍കിയത് ഒരു ഭാഗം മാത്രമെന്നും വിശദീകരണം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ കൂട്ടമായി കണ്‍വീനറുടെ നിലപാട് തള്ളിയതോടെയാണ് നിലപാട് മാറ്റിയത്. നടി എന്ന […]

Keralam

‘സർക്കാർ എല്ലാകാലത്തും അതിജീവിതയ്‌ക്കൊപ്പം; അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫ് രാഷ്ട്രീയം’ ; മുഖ്യമന്ത്രി പിണറായി വിജയൻ

നടിയെ ആക്രമിച്ച കേസിൽ സർക്കാർ എന്നും അതിജീവിതക്ക് ഒപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതക്ക് ആവശ്യമായ പിന്തുണ തുടർന്നും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് എതിരായ ദിലീപിന്റെ പ്രതികരണം സ്വയം ന്യായീകരിക്കാനെന്ന് പറഞ്ഞ അദ്ദേഹം പൊലീസ് നിലപാട് സ്വീകരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലെന്നും വ്യക്തമാക്കി. പ്രോസിക്യൂഷന് വീഴ്ചയില്ലെന്നും […]