Keralam

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ കണ്ട് ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവിനെതിരെ കേസ്

നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്ന ദിവസം ദിലീപ് കോടതിയിലെത്തിയപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമര്‍ശത്തില്‍ കേസെടുക്കാന്‍ പോലീസ് നിര്‍ദേശം. മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജിനെതിരെയാണ് കോടതി അലക്ഷ്യ കേസ് എടുക്കുക. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന് നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ എട്ടിന് […]

Keralam

‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബർ ആക്രമണത്തില്‍ പരാതിയുമായി അതീജീവിത പോലീസിനെ സമീപിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവര്‍. ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ത്തന്നെ പൊലീസില്‍ […]

Keralam

‘ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിലെ 5,6 പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതികൾ അപ്പീലുമായി ഹൈക്കോടതിയിൽ. ശിക്ഷ റദ്ദാക്കണം ആവശ്യപ്പെട്ടാണ് രണ്ട് പ്രതികൾ അപ്പീൽ നൽകിയത്. കേസിലെ അഞ്ചും ആറും പ്രതികളായ എച്ച് സലീമും പ്രദീപുമാണ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇവർക്ക് 20 വർഷത്തെ കഠിന തടവിന് വിധിച്ചിരുന്നു. ഒന്നാം പ്രതി […]

Keralam

‘ശിക്ഷാവിധിയിൽ അസംതൃപ്തി, ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നു; ഇരയക്ക് നീതി കിട്ടിയില്ല’; ഉമ തോമസ്

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാ വിധിയിൽ അസംതൃപ്തിയെന്ന് ഉമാ തോമസ് എംഎൽഎ. ഇരക്ക് നീതി കിട്ടിയില്ല. നീതി കിട്ടുമോയെന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നു. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്നും ഉമ തോമസ് പറഞ്ഞു. പ്രതികൾക്ക് ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. അതിജീവിതയുടെ […]

Keralam

‘എല്ലാകാലത്തും ‘അമ്മ’ അതിജീവിതയ്ക്കൊപ്പം; പ്രതികൾക്കുള്ള ശിക്ഷ പോര’; ശ്വേത മേനോൻ

നടിയെ അക്രമിച്ച കേസിൽ എല്ലാ കാലത്തും അതിജീവിതക്കൊപ്പമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. കേസിൽ പ്രതികൾക്കുള്ള ശിക്ഷ പോര, അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ശ്വേത മേനോൻ വ്യക്തമാക്കി. കഴിഞ്ഞദിവസം നടന്നത് അടിയന്തരമായി ചേർന്ന യോ​ഗമല്ലെന്നും മൂന്നാഴ്ച തീരുമാനിച്ചിരുന്ന യോ​ഗമാണ് […]

Keralam

‘പരമാവധി ശിക്ഷ ലഭിച്ചില്ല; സർക്കാർ അതിജീവിതയ്ക്കൊപ്പം’; മന്ത്രി സജി ചെറിയാൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാൻ. പ്രമാദമായ കേസിൽ ശിക്ഷയിൽ കുറവുണ്ടോ എന്ന് പരിശോധിച്ചു തുടർനടപടി സ്വീകരിക്കും. സർക്കാർ അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രോസിക്യൂഷന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് ആറ് പ്രതികൾക്ക് ശിക്ഷ ലഭിച്ചതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. […]

Keralam

‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി അഭിമാനപൂർവ്വം കാണുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. […]

Keralam

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്; ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങളും അറിയാം

നടിയെ ആക്രമിച്ച കേസില്‍  ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍. 20 വര്‍ഷം വരെ തടവു ശിക്ഷ […]

Keralam

നടിയെ ആക്രമിച്ച കേസ്; വിധിയുടെ ഉള്ളടക്കം ചോർന്നെന്ന ആരോപണം; പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോർന്നെന്ന ആരോപണത്തിൽ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷൻ. എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ല ചീഫ് ജസ്റ്റിസിന് പ്രസിഡന്റ് കത്തയച്ചതെന്ന് അസോസിയേഷൻ. ജഡ്ജിമാർക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി. അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് […]

Keralam

തിരുവനന്തപുരം ഇക്കുറി തിലകമണിയും, ജനങ്ങളുടെ ചിന്താഗതി മാറി, അതിലാണ് ഞങ്ങളുടെ പ്രതീക്ഷ: സുരേഷ് ഗോപി

തിരുവനന്തപുരം നഗരസഭയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നല്ല ആത്മവിശ്വാസത്തിലാണെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. തിരുവനന്തപുരം ഇത്തവണ തിലകമണിയുമെന്നും ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് തങ്ങളുടെ വിശ്വാസമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ വികസനോന്മുഖമായ പ്രചാരണത്തില്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ടു. മോദി സര്‍ക്കാര്‍ രാജ്യത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ […]