Keralam

‘മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാണ് ആരോപണവിധേയരായ പി.ശശിയേയും എഡിജിപിയേയും സംരക്ഷിക്കുന്നത്’: കെ.സുധാകരന്‍

ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയെ തള്ളി ആരോപണവിധേയരായ പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അന്‍വറിന്റെ ആരോപണങ്ങള്‍ തനിക്കെതിരെയാണെന്ന വ്യക്തമായ ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതിനാലാണ് മുഖ്യമന്ത്രി ആരോപണവിധേയരെ കൈവിടാത്തതും അവര്‍ നടത്തിയ മാഫിയാപ്രവര്‍ത്തനങ്ങളെ മാതൃകാപരമെന്ന ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും. എഡിജിപി […]

Keralam

‘കൊള്ളക്കാരായ ആളുകളെ മുഴുവന്‍ മുഖ്യമന്ത്രി സംരക്ഷിക്കുന്നു’; വിമര്‍ശനവുമായി രമേഷ് ചെന്നിത്തല

കൊള്ളക്കാരായ ആളുകളെ മുഴുവന്‍ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് രമേഷ് ചെന്നിത്തല. Rss നേതാക്കന്മാരെ ADGP സന്ദര്‍ശിച്ചതിനെ മുഖ്യമന്ത്രി വെള്ള പൂശുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ADGP – RSS നേതാക്കളെ കണ്ടത് എന്ന് വ്യക്തമാണെന്നും ആരോപണം ഉന്നയിക്കുന്ന ഭരണകക്ഷി എംഎല്‍എയെ മുഖ്യമന്ത്രി തള്ളിക്കളയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ കബളിപ്പിക്കാനുമുള്ള […]

Keralam

സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി എഡിജിപിയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി

സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി എഡിജിപിയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി. ആരോപണവിധേയനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ഉടന്‍ മാറ്റില്ല. ആരോപണങ്ങളില്‍ എഡിജിപിക്കെതിരേ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിലും […]

Keralam

‘പി ശശി ഫയൽ പൂഴ്ത്തി വെച്ചു; എഡിജിപി അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണം’; പിവി അൻവർ

എഡിജിപി അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം വൈകിപ്പിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ‌ സെക്രട്ടറി പി ശശിയാണെന്ന് പിവി അൻവർ എംഎൽഎ. വിജിലൻസ് അന്വേഷണം വൈകാൻ കാരണം അന്വേഷണം ശിപാർശ ചെയ്യുന്ന ഫയൽ മുഖ്യമന്ത്രിക്കു മുന്നിൽ എത്താൻ വൈകിയത്. ഫയൽ പൂഴ്ത്തി വെച്ചത് പൊളിറ്റിക്കൽ സെക്രട്ടറിയാണെന്ന് പിവി അൻവർ  പറ‍ഞ്ഞു. എഡിജിപിക്ക് […]

Keralam

എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഡിജിപിയുടെ ശിപാർശ മുഖ്യമന്ത്രി അം​ഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിടനിർമാണവും അന്വേഷണ പരിധിയിലുണ്ടാകും. എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ […]

Keralam

എ.ഡി.ജി.പിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ശിപാർശ; തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാർശയിൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. ഡി.ജി.പിയുടെ ശിപാർശ ഇതുവരെ ആഭ്യന്തര വകുപ്പ് വിജിലൻസ് മേധാവിക്ക് കൈമാറിയില്ല. അനുമതി വൈകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. എ ഡി ജി പി എം […]

Keralam

പി.വി അൻവറിന് പിന്നിൽ മാഫിയ സംഘമെന്ന് എഡിജിപി; ​ഗൂഢാലോചനയെന്ന് മൊഴി നൽകി

തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ പി.വി അൻവറിന് പിന്നിൽ മാഫിയ സംഘം പ്രവർത്തിക്കുന്നുവെന്ന് എഡിജിപി എംആർ അജിത് കുമാറിന്റെ മൊഴി. കുഴൽപ്പണ ഇടപാടുകാരും തീവ്രവാദ ബന്ധമുള്ളവരും ആണ് പിന്നിൽ എന്നും എഡിജിപി മൊഴി നൽകി. മലപ്പുറം ജില്ലയിൽ നടന്ന സ്വർണ്ണവേട്ടയും പ്രതികാരത്തിന് കാരണമായെന്നും ഡിജിപിക്ക് നൽകിയ മൊഴിയിൽ എംആർ അജിത്കുമാർ […]

Keralam

‘എഡിജിപിയെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ല; സർക്കാരിന് സമയം വേണമെങ്കിൽ എടുക്കാം’; ബിനോയ് വിശ്വം

എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ നിലപാടാണിതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. സർക്കാരിന് സമയം വേണമെങ്കിൽ എടുക്കാം. എഡിജിപി എന്തിന് ആർഎസ്എസ് നേതാക്കളെ കാണുന്നു എന്നാണ് ചോദ്യം, അതിന് ഉത്തരം വേണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച […]

Keralam

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: പ്രതിസന്ധിയില്ല; എൽഡിഎഫ് ഒറ്റക്കെട്ടായി തീരുമാനമെടുക്കും’; എംവി ​ഗോവിന്ദൻ

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദത്തിൽ എൽഡിഎഫിലും സർക്കാരിലും പ്രതിസന്ധിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരി​ഗണിക്കുമെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. എൽഡിഎഫ് ഒറ്റകെട്ടായാണ് തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പി ശശിക്കെതിരെയുള്ള ആരോപണങ്ങൾ പി വി അൻവർ പാർട്ടിക്ക് ഇതുവരേ എഴുതി നൽകിയിട്ടില്ലെന്ന് എംവി […]

Keralam

ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല

ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. എഡിജിപിക്കെതിരായ ആരോപണങ്ങളും ചർച്ചയായില്ല. മന്ത്രിസഭാ യോഗത്തിൽ നിന്ന് ഒഴിവാക്കിയാലും എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ചയാകും. മുഖ്യമന്ത്രി മുന്നണി യോഗത്തിൽ നിലപാട് വിശദീകരിച്ചേക്കും. എം.ആർ.അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് […]