Keralam

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ; അജിത് കുമാറിനെതിരെ കർശന നടപടി വേണമെന്ന് സിപിഐ

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ കർശനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ. മുന്നണിയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിന് വിരുദ്ധമായ നടപടികളെ ഒരിക്കലും നീതീകരിക്കാൻ കഴിയുന്നതല്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വം സിപിഐഎമ്മിനെ അറിയിച്ചു.  വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എം ആർ […]

Keralam

‘അൻവറിന് പിന്നിൽ അൻവർ മാത്രം, സിപിഐഎം ഇല്ല; അന്വേഷണം അട്ടിമറിക്കാനാകില്ല’; എംവി ​ഗോവിന്ദൻ

പിവി അൻവറിന് പിന്നിൽ സിപിഐഎമ്മില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിഎംവി ​ഗോവിന്ദൻ. എഡിജിപിക്കെതിരായി പിവി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പാർട്ടി പിന്തുണ ഇല്ലെന്ന് വ്യക്തമാക്കുകയാണ് എംവി ഗോവിന്ദൻ. അൻവറിന് പിന്നിൽ അൻവർ മത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം അട്ടിമറിക്കാനാകില്ല. കൃത്യമായിട്ടുള്ള അന്വേഷണം നടക്കുമെന്ന് എംവി […]

Keralam

എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്ന് പിവി അൻവർ എംഎൽഎ

എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്ന് പിവി അൻവർ എംഎൽഎ. ആർഎസ്എസിനെ സഹായിക്കാൻ എഡിജിപി കൂട്ടുനിന്നെന്ന് അൻവർ ആരോപിച്ചു. എം ആർ അജിത് കുമാറിനെ സംരക്ഷിക്കുന്നത് ആരാണെന്ന് അറിയില്ലെന്നും അജിത് കുമാറിനെ ഇനിയും ലോ ആൻഡ് ഓർഡറിൽ ഇരുത്തി കേസുകൾ അന്വേഷിക്കുന്നത് തന്നെ കുരുക്കാനാണെന്ന് […]

Keralam

എഡിജിപി – ആർഎസ്‌എസ്‌ കൂടിക്കാഴ്‌ച; ചർച്ചയിൽ ബിസിനസ് സുഹൃത്തുക്കളും

എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവ് റാം മാധവും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. എഡിജിപിയുമായി ചർച്ചക്ക് പോയതിൽ ബിസിനസ് സുഹൃത്തുക്കളും.കോവളത്തെ സ്വകാര്യ ഹോട്ടലിൽ കഴി‌ഞ്ഞ വർഷമാണ് എഡിജിപി എംആർ അജിത്ത് കുമാർ- ആർഎസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്. 2023 മെയ് 22 […]

Keralam

മുഹമ്മദ് ആട്ടൂർ തിരോധാനം: ‘പിന്നിൽ എം.ആർ അജിത് കുമാറിൻ്റെ കറുത്ത കൈകൾ’; തെളിവുണ്ടെന്ന് പിവി അൻവർ

മുഹമ്മദ് ആട്ടൂർ തിരോധാനത്തിന് പിന്നിൽ എഡിജിപി എം.ആർ അജിത് കുമാറിൻ്റെ കറുത്ത കൈകളാണെന്ന് പിവി അൻവർ എംഎൽഎ. എം. ആർ അജിത് കുമാറിൻ്റെ പങ്കിന് തെളിവുണ്ടെന്നും അത് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും പിവി അൻവർ വ്യക്തമാക്കി. എഡിജിപി അവധിയിൽ പോയത് തെളിവ് നശിപ്പിക്കാനാണെന്ന് അൻവർ ആരോപിച്ചു. എം.ആർ അജിത് കുമാറിനും […]

Keralam

‘എഡിജിപി-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിൽ CPIM ന് ഉത്തരവാദിത്തമില്ല; ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിന്’; എം.വി ഗോവിന്ദൻ

എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സിപിഐഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും അദ്ദേഹം ആരോപിച്ചു. തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി […]

Keralam

പി.വി അൻവറിന്റെ പരാതി; സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്തേക്കും

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി,എഡിജിപി എം.ആർ അജിത് കുമാർ എന്നിവർക്കെതിരെ പി.വി അൻവർ എംഎൽഎ നൽകിയ പരാതി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്തേക്കും. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ നേരിട്ടുകണ്ടാണ് അൻവർ പരാതി നൽകിയിരുന്നത്.അരമണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയിൽ പുറത്തു ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങൾ പാർട്ടി സെക്രട്ടറിയെ […]