Keralam

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ […]

Keralam

‘വകതിരിവ് വേണം’, എഡിജിപി എം ആർ അജിത്കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ മന്ത്രി കെ രാജൻ

ശബരിമലയിലെ ട്രാക്ടർ യാത്രാ വിവാദത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ റവന്യൂമന്ത്രി കെ രാജൻ. വകതിരിവ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിക്കേണ്ടതല്ലെന്നാണ് മന്ത്രിയുടെ പരിഹാസം. ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ടതാണ്. അത് ഓരോരുത്തരുടെയും ശൈലിയും സ്വഭാവവും അനുസരിച്ച് ഇരിക്കും. സർക്കാരിന്റെയും വകുപ്പിന്റെയും മുൻപിലുള്ള കാര്യത്തെക്കുറിച്ച് മന്ത്രി ഒരു അഭിപ്രായം പറയേണ്ടതില്ലെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും […]

Keralam

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എഡിജിപി എംആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം ആര്‍ അജിത് കുമാറിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയര്‍ഫോഴ്‌സില്‍ നിന്നും മാറ്റി പുതിയ വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കി. യോഗേഷ് ഗുപ്തയാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി. ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് അക്കാദമി […]

Keralam

അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായില്ല; എം ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായില്ല. കവടിയാറിലെ വീട് നിർമ്മാണം സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിയിരുന്നു.ബാങ്ക് വായ്പയുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അന്തിമറിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കും. പി വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് […]

Keralam

സര്‍ക്കാര്‍ വാക്കുപാലിച്ചു; അജിത് കുമാറിനെതിരായ നടപടി രാഷ്ട്രീയമറിയുന്നവര്‍ക്ക് മനസ്സിലാകുമെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റിയതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അജിത് കുമാറിനെതിരായ നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവര്‍ക്ക് മനസ്സിലാവുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില്‍ നിന്ന് ഒരു സമ്മര്‍ദ്ദവുമുണ്ടായിരുന്നില്ല, അന്വേഷണ […]

Keralam

സ്വര്‍ണക്കടത്തിന്റെ പങ്ക് പറ്റുന്നു, പരാതി നല്‍കാനെത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ശൃംഗരിക്കുന്നു; പി ശശിക്കെതിരായ പരാതി പുറത്തു വിട്ട് പി വി അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സിപിഎമ്മിന് നല്‍കിയ പരാതി പുറത്തു വിട്ട് പി വി അന്‍വര്‍ എംഎല്‍എ. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാരിനെയും പാര്‍ട്ടിയേയും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് ശശിയുടെ കഴിവും ശേഷിയും ഉപയോഗിക്കാമെന്നാണ് ശശിയെ നിയമിക്കുമ്പോള്‍ […]

Keralam

എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹം; പൂരം കലക്കലിൽ വീണ്ടും വിമർശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സിപിഐ. അന്വേഷണ റിപ്പോർട്ട് റിപ്പോർട്ട് ആശയക്കുഴപ്പങ്ങൾക്ക് വഴി വക്കുന്നു എന്ന പേരിൽ പാർട്ടി മുഖപത്രം ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമർശനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണ്, ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്ന പരിഹാരത്തിന് […]

Keralam

‘കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല’; ഇത്തരം ചര്‍ച്ച കേരളത്തില്‍ മാത്രമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ അയിത്തം കുറ്റകരമെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ച. ഇത്തരം ചര്‍ച്ച കേരളത്തില്‍ മാത്രമെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി […]

Keralam

‘പി വി അൻവറിന്റെ കുടുംബത്തെ വകവരുത്തും’; ഊമക്കത്തിലൂടെ വധഭീഷണി: സംരക്ഷണം വേണമെന്ന് എംഎൽഎ

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ കുടുംബത്തിന് നേരെ വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഭീഷണിക്കത്ത് പി വി അന്‍വര്‍ പോലിസ് മേധാവിക്ക് കൈമാറി. കുടുംബത്തിന് പോലിസ് സംരക്ഷണം ഒരുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. എഡിജിപി എം ആര്‍ അജിത് കുമാര്‍ അടക്കം […]

Keralam

വിശ്വസിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് പി ശശിയും എഡിജിപി അജിത് കുമാറും’; വീണ്ടും ആരോപണവുമായി അന്‍വര്‍

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിരുന്നില്ല. ആ റിപ്പോര്‍ട്ട് അജിത് കുമാറും പി ശശിയും ചേര്‍ന്ന് […]