Keralam

‘ലീവ് വേണ്ട’; അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എഡിജിപി എം ആര്‍ അജിത് കുമാര്‍

തിരുവനന്തപുരം: നേരത്തെ അനുവദിച്ചിരുന്ന അവധി പിന്‍വലിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ അപേക്ഷ നല്‍കി. ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി അനുവദിച്ചിരുന്നത്. കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായിട്ടാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. എന്നാല്‍ അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടി എം ആര്‍ അജിത് കുമാര്‍ ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കി. […]

Keralam

അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്തുന്നത് തന്നെ കുരുക്കാന്‍; ഇന്റലിജന്‍സ് നിരീക്ഷിക്കണമെന്ന് അന്‍വര്‍

മലപ്പുറം: എംആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ മാത്രം പോരാ, ഇന്റലിജന്‍സ് കൃത്യമായി നിരീക്ഷിക്കണമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ സാമ്പത്തിക മേഖലയിലെ കള്ളക്കളികളാണ് പുറത്തുവന്നതെങ്കില്‍ ഇവര്‍ നടത്തിയ രാഷ്ട്രീയമായ അട്ടിമറികളുടെ ഞെട്ടിപ്പിക്കുന്ന വിവരമാണ് വരാനിരിക്കുന്നത്. അജിത് ക്രമസമാധാന ചുമതലയില്‍ […]

Keralam

അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ കേന്ദ്ര അന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളമാണ് പൊതു താല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. […]

Keralam

‘എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റ്’; എസ്പി സുജിത്ത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത്ത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റാണെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. പോലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത […]