Keralam

എഡിഎം നവീൻ ബാബുവിനെതിരേ ഒരു പരാതിയും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരേ ഒരു പരാതിയും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നാ പമ്പ് അപേക്ഷകൻ പ്രശാന്തിന്‍റെ വാദം പൊളിക്കുന്നതാണ് അഡ്വ. കുളത്തൂർ ജയ് സിങ് നൽകിയ വിവരാവകാശ അപേക്ഷക്ക് വിജിലൻസ് ഡയറക്ടറേറ്റ് നൽകിയ മറുപടി. എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരേ […]

Keralam

കത്ത് കുറ്റസമ്മതമല്ല, പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ‘പറയാതെ പറഞ്ഞ്’ കലക്ടര്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ ക്ഷണിച്ചില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് ജില്ല കലക്ടര്‍ അരുണ്‍ കെ വിജയന്‍. പരിപാടിയുടെ സംഘാടകന്‍ താന്‍ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിനെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ല. പ്രോട്ടോക്കോള്‍ പ്രകാരം അതിന് കഴിയില്ല. […]

Keralam

എഡിഎം നവീൻ ബാബു സത‍്യസന്ധനായ ഉദ‍്യോഗസ്ഥനാണെന്ന് പ്രശാന്തൻ തന്നോട് പറഞ്ഞു; നെടുവാലൂർ പള്ളി വികാരി ഫാ.പോൾ എടത്തിനകത്ത്

കണ്ണൂർ: എഡിഎം നവീൻ ബാബു സത‍്യസന്ധനായ ഉദ‍്യോഗസ്ഥനാണെന്ന് പ്രശാന്തൻ തന്നോട് പറഞ്ഞെന്ന് നെടുവാലൂർ പള്ളി വികാരി ഫാ.പോൾ എടത്തിനകത്ത്. പെട്രൊൾ പമ്പിനായി ഭൂമി പാട്ടത്തിന് കൊടുത്ത സ്ഥലത്തെ പള്ളി വികാരിയാണ് ഫാ.പോൾ. സ്ഥലം പരിശോധിക്കുന്നതിന്‍റെ ഭാഗമായി എഡിഎം എത്തിയിരുന്നെങ്കിലും താൻ കണ്ടില്ലെന്ന് ഫാ.പോൾ വ‍്യക്തമാക്കി. പ്രതിമാസം 4,0000 രൂപ വാടകയിലാണ് […]

Keralam

‘ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ’; ഗുരുതര ആരോപണം

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്‌ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നവീന്‍ ബാബുവിന്‍റെ ബന്ധുവും സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനന്‍. ജില്ലാ കളക്‌ടർ കെ. വിജയനാണ് പി.പി. ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് വിളിച്ചുവരുത്തിയതെന്നും ദിവ്യയുടെ സൗകര്യത്തിനനുസരിച്ച് ചടങ്ങിന്‍റെ സമയം മാറ്റുകയായിരുന്നു എന്നും മോഹന്‍ ആരോപിച്ചു. […]