Keralam

‘കൂടുതല്‍ പരാതികളുണ്ടെങ്കില്‍ അറിയിക്കണം, അന്വേഷണത്തില്‍ വിശ്വാസം’; നവീന്‍ ബാബുവിന്റെ വീട്ടിലെത്തി ഗവര്‍ണര്‍

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റ് കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നല്‍കിയാല്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. നവീന്‍ ബാബുവിനെ കണ്ണൂരിലെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ഒരാഴ്ച […]

Keralam

പി പി ദിവ്യ യോഗത്തിൽ അതിക്രമിച്ച് കടന്നു, തടയാതിരുന്നത് പ്രോട്ടോക്കോൾ ഭയന്നെന്ന് സ്റ്റാഫ് കൗൺസിൽ ഭാരവാഹി

പിപി ദിവ്യ മുൻ‌കൂർ ജാമ്യാപേക്ഷയിൽ സമർപ്പിച്ച വാദങ്ങൾ പൂർണമായും തള്ളി സ്റ്റാഫ് കൗൺസിൽ. പി പി ദിവ്യയെ യോഗത്തിലേക്ക് ഭാരവാഹി എന്ന നിലയിൽ ക്ഷണിച്ചിട്ടില്ല,അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജിനേഷ്  വെളിപ്പെടുത്തി. യാത്രയയപ്പ് യോഗത്തിൽ എത്തിയപ്പോൾ അവരെ തടയാതിരുന്നത് പ്രോട്ടോക്കോൾ ഭയന്നാണെന്നും യാത്രയയപ്പ് യോഗം ജീവനക്കാരുടെ മാത്രം […]

Keralam

കത്ത് കുറ്റസമ്മതമല്ല, പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ‘പറയാതെ പറഞ്ഞ്’ കലക്ടര്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ ക്ഷണിച്ചില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് ജില്ല കലക്ടര്‍ അരുണ്‍ കെ വിജയന്‍. പരിപാടിയുടെ സംഘാടകന്‍ താന്‍ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിനെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ല. പ്രോട്ടോക്കോള്‍ പ്രകാരം അതിന് കഴിയില്ല. […]

Keralam

കരാറിലെ ‘പ്രശാന്ത്’ പരാതിയില്‍ ‘പ്രശാന്തന്‍’ ആയി; ഒപ്പിലും വ്യത്യാസം, എഡിഎമ്മിനെതിരെയുള്ള പരാതി വ്യാജം

കണ്ണൂർ: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ സർവത്ര വ്യാജ വിവരങ്ങളാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ. നവീന്‍ ബാബുവിനെതിരെ പ്രശാന്ത് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തിൻ്റെ പേരും ഒപ്പും വെവ്വേറെയായതാണ് സംശയം ബലപ്പെടുത്തുന്നത്. പമ്പിന് അപേക്ഷ നൽകിയതിൽ അപേക്ഷകന്‍റെ […]

Keralam

നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യ ഒളിവിലെന്ന് സൂചന

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാല്‍ പി പി ദിവ്യ ഒളിവിലെന്ന് സൂചന. ചോദ്യം ചെയ്യലിന് പോലീസ് ശ്രമം തുടങ്ങിയതോടെയാണ് നീക്കം. ദിവ്യക്ക് പോലീസ് സാവകാശം നല്‍കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷതലശ്ശേരി സെഷന്‍സ് കോടതി ഇന്ന് […]

Keralam

നവീന്‍ ബാബുവിന്റെ മരണം;വിശദാന്വേഷണം കളക്ടറെ ചുമതലയില്‍ നിന്ന് നീക്കി; കളക്ടറുടെ മൊഴിയെടുക്കാന്‍ അനുമതി തേടി പോലീസ്

എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയും ഫയല്‍ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയില്‍ നിന്ന് കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി. കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും. മൊഴിയെടുക്കാന്‍ പോലീസ് അനുമതി തേടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് നീക്കിയിരിക്കുന്നത്. […]

Keralam

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷണിക്കപ്പെടാതെ എത്തിയ പി പി ദിവ്യയെ യാത്രയയപ്പ് സമ്മേളനത്തില്‍ നിന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിലക്കണമായിരുന്നു.  ജില്ലാ കലക്ടര്‍ക്കും ഇതില്‍ പങ്കുണ്ട്. അദ്ദേഹം നടത്തിയ യോഗത്തില്‍ ജില്ലാ […]

Keralam

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം, പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ കേസ് എടുക്കാൻ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തടസ്സമില്ലെന്നും ബിഎൻഎസ് 108 പ്രകാരം കേസ് എടുത്ത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി ദിവ്യയെ പ്രതി […]

Keralam

എഡിഎം നവീൻ ബാബുവിന് കണ്ണൂരിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിച്ച് സഹപ്രവർത്തകരും നേതാക്കളും

കണ്ണൂർ : വിരമിക്കാൻ ഏഴു മാസം ബാക്കി നിൽക്കെ ജീവിതം അവസാനിപ്പിച്ച എ ഡി എം നവീൻ ബാബുവിന് കണ്ണൂരിൻ്റെ യാത്രാമൊഴി. ചേതനയറ്റ ശരീരവുമായി നവീൻ ബാബു ജന്മനാട്ടിലേക്ക് മടങ്ങി. കണ്ണൂരിൻ്റെ ഭരണനിർവഹണത്ത് തലപ്പത്തുണ്ടായിരുന്ന നവീൻ ബാബുവിന് സഹപ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പരിയാരം ഗവ. മെഡിക്കൽ […]

Keralam

‘നവീനെ കുറിച്ച് ഇതുവരെ മോശപ്പെട്ടൊരു പരാതി ലഭിച്ചിട്ടില്ല, സത്യസന്ധനായ ഉദ്യോഗസ്ഥന്‍’ : മന്ത്രി കെ രാജന്‍

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മന്ത്രി കെ രാജന്‍. വളരെ സങ്കടകരമായ നിമിഷമെന്നും നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും റവന്യു കുടുംബത്തിനും വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍, പൊതു സമൂഹത്തിനകത്ത് ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലുമൊക്കെ പക്വതയും പൊതു ധാരണയും പ്രകടിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം […]