Keralam

അഹമ്മദാബാദ് വിമാനാപകടം: മറ്റൊരാളുടെ മൃതദേഹമാണ് ലഭിച്ചതെന്ന് ബ്രിട്ടീഷ് പൗരന്റെ കുടുംബം

അഹമ്മദാബാദ് വിമാന അപകടത്തിൽ ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമെന്ന് ബ്രിട്ടീഷ് പൗരന്റെ കുടുംബം. ബ്രിട്ടനിലേക്ക് അയക്കുന്നതിന് മുൻപ് മൃതദേഹം തിരിച്ചറിയുന്നതിൽ പിഴവുണ്ടായെന്നും ആരോപണം. മൃതദേഹം മാറിയതോടെ ശവസംസ്കാര ചടങ്ങുകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ബ്രിട്ടീഷ് പൗരന്റെ കുടുംബം അറിയിച്ചു. അനാസ്ഥയിൽ ഇന്ത്യയിലും ബ്രിട്ടനിലും അന്വേഷണം നടക്കുന്നതായും റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ ബ്രിട്ടൻ സന്ദർശനത്തിൽ […]

India

അഹമ്മദാബാദ് വിമാന അപകടം; ‘പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ട്, ഒട്ടേറെ അപാകതകൾ’; പൈലറ്റ്സ് അസോസിയേഷൻ

അഹമ്മദാബാദ് വിമാന അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ടെന്ന് അധ്യക്ഷൻ ക്യാപ്റ്റൻ സാം തോമസ് ട്വന്റി ഫോറിനോട് പറഞ്ഞു. AAIB യിൽ വ്യോമസേനയിലെ പൈലറ്റ് പോലുമില്ല. റിപ്പോർട്ടിൽ ഒട്ടേറെ അപാകതകൾ ഉണ്ടെന്നും സാം […]

Keralam

‘അന്വേഷണ സംഘത്തിൽ വിദഗ്ധരായ പൈലറ്റുമാരെ ഉൾപ്പെടുത്തണം’; DGCA ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പൈലറ്റ്സ് അസോസിയേഷൻ

ഡജിസിഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ. ഡൽഹിയിലെ ഡിജിസിഎ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. വിദഗ്ധരായ പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കാമെന്ന് ഡിജിസിഎ അറിയിച്ചു. ഇതിനായുള്ള നടപടികളിലേക്ക് കടക്കും എന്നും ഡിജിസിഎ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച ആയിരുന്നു നടന്നത്. പൈലറ്റുമാരുടെ വീഴ്ച […]

India

അഹമ്മദാബാദ് വിമാന ദുരന്തം; ഫ്യുവല്‍ സ്വിച്ചുകള്‍ക്ക് തകരാറില്ലെന്ന് ബോയിങ് കമ്പനി

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബോയിങ് കമ്പനി തടിതപ്പുന്നു എന്ന് വിമര്‍ശനം. കുറ്റം പൈലറ്റുമാരുടെ തലയിലിടാന്‍ കമ്പനി ശ്രമിച്ചുവെന്ന് ആരോപിച്ച് പൈലറ്റ് അസോസിയേഷന്‍ രംഗത്തെത്തി. വിമാനത്തിനും എഞ്ചിന്‍ ഫ്യുവല്‍ സ്വിച്ചുകള്‍ക്കും യാതൊരു തകരാറുമില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സി ഫെഡറേഷന്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ വാദം.  ഫ്യുവല്‍ എഞ്ചിന്‍ സ്വിച്ചുകള്‍ ഓഫായതാണ് അഹമ്മദാബാദ് വിമാന […]

Keralam

അഹമ്മദാബാദ് എയർ ഇന്ത്യ അപടകം; അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു

അഹമ്മദാബാദ് വിമാനപകടത്തിൽ അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് രണ്ട് പേജ് വരുന്ന പ്രാഥമികാന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. അതിനിടെ വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെൻറ് ഗതാഗത സമിതി നാളെ യോഗം ചേരും. രാജ്യത്തെ നടുക്കിയ […]

India

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക് ബോക്‌സ് പരിശോധന തുടങ്ങി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിലേക്ക് വെളിച്ചം വീശുന്ന ബ്ലാക് ബോക്‌സ് വിവരങ്ങള്‍ ലഭിച്ച് തുടങ്ങിയതായി വ്യോമയാന മന്ത്രാലയം. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. വിമാനത്തിന്റെ ഒരു ബ്ലാക് ബോക്സില്‍ നിന്നുള്ള ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂളിലെ വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ജൂണ്‍ 25 […]

India

അഹമ്മദാബാദ് വിമാനപകടം; മരിച്ച 202 പേരെ തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധന നടപടികൾ നാളെയോടെ പൂർത്തിയായേക്കും

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ നാളെയോടെ പൂർത്തിയായേക്കുമെന്ന് ആശുപത്രി അധികൃതർ. ഇതുവരെ 202 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 170 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. അപകടത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട വിശ്വാസ്കുമാർ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ വിമാന അപകടത്തിൽ 274 പേർ മരിച്ചെന്നാണ് […]

India

മുന്‍മുഖ്യമന്ത്രി വിജയരൂപാണിയുടെ ചരമദിനം രേഖപ്പെടുത്തുക ലക്കി നമ്പറായ 1206,കാലം ഗുജറാത്തിലെ മുന്‍മുഖ്യമന്ത്രിക്ക് കാത്തുവച്ചത്

ജുനഗഡ്: സംസ്ഥാനം കണ്ട ഏറ്റവും വലിയ ആകാശദുരന്തത്തിലാണ് പതിനാറാമത് മുഖ്യമന്ത്രി ആയിരുന്ന വിജയ്‌രൂപാണിക്ക് ദാരുണാന്ത്യം ഉണ്ടായിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തവും. ഈ സംഭവത്തിനാകട്ടെ അദ്ദേഹത്തിന്‍റെ ജീവിതവുമായി വലിയ യാദൃശ്ചികതയുമുണ്ട്. നമുക്ക് കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് 1206 എന്നത് തന്‍റെ ഭാഗ്യനമ്പറായി അദ്ദേഹം കരുതിയിരുന്നു. അദ്ദേഹത്തിന്‍റെ […]