Keralam
കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; വിമനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ
തിരുവനന്തപുരം: കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. മുന്‍കൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. മംഗലാപുരം വഴി തിരുവനന്തപുരത്തേക്ക് വിമാനം ഏര്‍പ്പാടാക്കാമെന്നായിരുന്നു എയര്‍ ഇന്ത്യ കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ യാത്രക്കാര്‍ തയ്യാറായില്ല.
