Keralam

നമ്പി രാജേഷിന്റെ മരണത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ

വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരണപ്പെട്ട പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരം നൽകുന്നത് പരി​ഗണനയിൽ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയിൽ സന്ദേശം അയച്ചു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം […]

India

പ്രതികൂല കാലാവസ്ഥ; കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വൈകുന്നു

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. കരിപ്പൂരില്‍ നിന്നും മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്. ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലായെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം. നൂറിലധികം […]

Keralam

എയർ‌ ഇന്ത്യ എക്സ്പ്രസിന്‍റെ 2 വിമാന സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട്: എയർ‌ ഇന്ത്യ എക്സ്പ്രസിന്‍റെ 2 വിമാന സർവീസുകൾ കൂടി റദ്ദാക്കി. തിങ്കളാഴ്ച രാത്രി 8.50 നുള്ള കോഴിക്കോട്-ദമാം, രാത്രി 11.20 നുള്ള കോഴിക്കോട് ബംഗളൂരു എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവാണ് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

India

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ബംഗ്‌ളൂരു: ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. വലതുവശത്തെ ചിറകിനടുത്തെ എഞ്ചിനാണ് തീപിടിച്ചത്. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തീ കണ്ട് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് എമര്‍ജന്‍സി […]

India

യന്ത്രത്തകരാർ; തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരുച്ചിറപ്പള്ളിയില്‍ ഇറക്കിയത്. 137 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. വിമാനത്തിൻ്റെ സാങ്കേതിക തകരാര്‍ പരിഹരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു.

Keralam

മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് രാജേഷിന്റെ കുടുംബം

തിരുവനന്തപുരം: ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കൾ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹവുമായി എയർ‌ ഇന്ത്യ എക്സ്പ്രസിന്റെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധമാണ് അവസാനിപ്പിച്ചത്. സംസ്ക്കാര‌ ചടങ്ങുകൾക്ക് ശേഷം എയർ ഇന്ത്യ അധികൃരുമായി ച‍ർച്ച നടത്താമെന്ന ഉറപ്പിലാണ് പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചിരിക്കുന്നതെന്ന് തമ്പാനൂർ എസ്എച്ച്ഒ […]

India

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും സാധാരണനിലയില്‍ നടക്കില്ല

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ മുടങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഷാര്‍ജ, ദുബായ്, ദമ്മാം, റിയാദ്, അബുദാബി സര്‍വീസുകളാണ് റദ്ദാക്കിയത്. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും പൂര്‍ണതോതില്‍ സര്‍വീസുകള്‍ ഉടനടി […]

India

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

ഡൽഹി: എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരമായി. എയർ ഇന്ത്യ എക്സ്‍പ്രസ് ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു. എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം. പിരുച്ചിവിട്ട 40 പേരെയും തിരിച്ചെടുത്തതായി ക്യാബിൻ ക്രൂ റിപ്പോർട്ടർ ടിവിയുടെ ഡിബേറ്റ് വിത്ത് […]

World

തുടർച്ചയായ വിമാനം റദ്ദാക്കൽ; എയർ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി ഷാർജ കെഎംസിസി

ഷാർജ: എയർ ഇന്ത്യ വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഷാർജ കെഎംസിസി. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയയ്ക്കാൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം, ട്രഷറർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ അറിയിച്ചു. ലീവ് തീരുന്ന മുറയ്ക്ക് തിരിച്ചുവരാനിരുന്ന […]

India

മിന്നൽ സമരത്തിൽ നടപടി; 25 ക്യാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ജീവനക്കാരുടെ മിന്നൽ സമരത്തിൽ നടപടിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. 25 ക്യാബിൻ ക്രൂ അംഗങ്ങൾ പിരിച്ചുവിട്ടു. ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് നിരവധി സർവീസുകൾ എയർഇന്ത്യ എക്‌സ്പ്രസിന് റദ്ദക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ കടുത്ത നടപടിയിലേക്ക് കമ്പനി കടന്നിരിക്കുന്നത്. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചു. പണിമുടക്കിയ ജീവനക്കാരുമായി […]