Keralam

‘വേലിക്കകത്ത് ‘ വീട്ടില്‍ നിന്ന് മടങ്ങി വിഎസ്; ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ആരംഭിച്ചു

ജനസാഗരത്തിന്റെ കണ്ഠമിടറിയുള്ള മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ ‘ വേലിക്കകത്ത് ‘ വീട്ടില്‍ നിന്ന് ഇറങ്ങി വി എസ് അച്യുതാനന്ദന്‍. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ആരംഭിച്ചു. ഡിസി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ബീച്ച് റീക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകും. കനത്ത മഴയിലും തളരാതെ ഇടറാതെ വിഎസിനെ ഒരുനോക്ക് കാണാന്‍ […]

Keralam

ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി എസ്

ഇനിയൊരു മടങ്ങി വരവില്ല. തലസ്ഥാനം വി എസ് അച്യുതാനന്ദന്, കേരളത്തിന്റെ സമര നായകന് വിട പറയുകയാണ്. വി എസിനെ കാണാൻ തടിച്ചു കൂടി നിന്ന ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം മുഷ്ടി ചുരുട്ടി കണ്ഠമിടറി വിളിക്കുകയാണ് കണ്ണേ കരളേ വി എസ്സേ… ഇല്ല ഇല്ല മരിക്കില്ല. എത്ര തലമുറകൾക്കാണ് വി […]

Keralam

നൂറനാട് ആദിക്കാട്ടുകുളങ്ങരയിലെ സിപിഐഎം കുടിയൊഴിപ്പിക്കൽ; കേസെടുത്ത് പോലീസ്

ആലപ്പുഴ നൂറനാട് ആദിക്കാട്ട് കുളങ്ങരയിൽ അമ്മയേയും മക്കളേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. സിപിഐഎം പാലമേൽ ലോക്കൽ സെക്രട്ടറി നൗഷാദിനെ ഒന്നാംപ്രതിയാക്കിയാണ് നൂറനാട് പോലീസ് കേസെടുത്തത്. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന്റെ പരാതിയിലാണ് കേസ്. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആദിക്കാട്ട് കുളങ്ങര സ്വദേശി അർഷാദ്, ഭാര്യ റജൂല, […]

Keralam

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരി മരിച്ചു. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് പേർക്ക് പരിക്കേറ്റു. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റ എല്ലാവരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി […]

Keralam

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായ സൂരജിന് ഒന്നരമാസം മുൻപായിരുന്നു നായയുടെ കടിയേറ്റത്. ബന്ധുവിന്റെ വീട്ടിലെ വളർത്തുനായയാണ് വിദ്യാർഥിയെ കടിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം സംഭവിക്കുന്നത്.

Keralam

‘കുത്തിവയ്പ് എടുത്ത ശേഷം ഉണര്‍ന്നില്ല’: കായംകുളത്ത് 9 വയസ്സുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

ആലപ്പുഴ: കായംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒന്‍പത് വയസുകാരി മരിച്ചു. പനിയും വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തില്‍ അജിത്തിന്റെയും ശരണ്യയുടെയും മകള്‍ ആദി ലക്ഷ്മി (9) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. ഇന്ന് രാവിലെ കുത്തിവയ്‌പ്പെടുത്ത ശേഷം ഉറങ്ങിയ കുട്ടി ഉണരാതിരുന്നതോടെ നടത്തിയ […]

Keralam

മുഖ്യമന്ത്രിക്ക് സുരക്ഷ; ആലപ്പുഴ കടപ്പുറത്തെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് നിരോധനമില്ലെന്ന് പോലീസ് മേധാവി

കെ.പി.എം.എസ്.പരിപാടിയിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന് ഭാഗമായി ആലപ്പുഴ ബീച്ചിലെ ചെറുകിട കച്ചവടക്കാർക്ക് കട തുറക്കാൻ വിലക്കെന്ന് ആരോപണം. കട തുറക്കരുതെന്ന് കാണിച്ച് ചെറുകിട കച്ചവടക്കാർക്ക് പോലീസ് നോട്ടീസ് നൽകി. എന്നാൽ നിയന്ത്രണത്തിന് പിന്നാലെ വിശദീകരണവുമായി ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസറും […]

Keralam

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാൾ കൂടി പിടിയിൽ

ആലപ്പുഴയിൽ 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി പിടിയിൽ. ഒന്നാം പ്രതി തസ്ലീമ സുൽത്താനയുടെ മുൻ ഭർത്താവ് സുൽത്താനാണ് തമിഴ്നാട് ആന്ധ്ര അതിർത്തിയിൽ വച്ച് എക്സൈസിന്റെ പിടിയിലായത്. മലേഷ്യയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് രാജ്യത്തെത്തിച്ചത് സുൽത്താൻ എന്നാണ് എക്സൈസ് സംശയിക്കുന്നത് രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി […]

Keralam

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്നുമാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ട്. അപകടസാധ്യത അറിയിക്കുന്നതിൽ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ […]

Keralam

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താന ,സിനിമാ താരങ്ങൾക്ക് കഞ്ചാവ് നൽകിയെന്ന മൊഴിയിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും നോട്ടീസ് നൽകുക. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് കേസെന്ന് എക്സൈസ് ഡെപ്യൂട്ടി […]