
സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ നടപടിയില്ല; ആരോപണവിധേയനെ പാർട്ടി സംരക്ഷിക്കുന്നെന്ന് പരാതി
ആലപ്പുഴയിൽ ലൈംഗിക അതിക്രമ പരാതിയിൽ സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയെ പാർട്ടി സംരക്ഷിക്കുന്നതായി പരാതി. വീയപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി സൈമൺ എബ്രഹാമിനെതിരെയാണ് പരാതി. സംസ്ഥാന സെക്രട്ടറിക്കടക്കം വനിത അംഗം പരാതി നൽകിയിരുന്നു. പാർട്ടിയിൽ നിന്നും നീതി ലഭിയ്ക്കാത്ത സാഹചര്യത്തിൽ പോലീസിൽ പരാതി നൽകുമെന്ന് വനിതാ അംഗം അറിയിച്ചു. […]