Keralam

കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തി

കൊച്ചി കടവന്ത്രയിലെ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് നാലാം തീയതിയാണ് 73 വയസുള്ള സുഭദ്രയെ കാണാതായത്. തുടർന്ന് ആറാം തീയതി സുഭദ്രയുടെ മകൻ കടവന്ത്ര പോലീസിൽ പരാതി നല്കുകയാണുണ്ടായത്. അന്വേഷണത്തിൽ എട്ടാം […]

Keralam

പക്ഷിപ്പനി; ഡിസംബർ 31 വരെ കടുത്ത നിയന്ത്രണം, വൈറസ് വ്യാപനം തടയുക ലക്ഷ്യം

ആലപ്പുഴ: പക്ഷിപ്പനിബാധിത മേഖലകളിൽ ഡിസംബർ 31 വരെ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിൽ തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ആലപ്പുഴ ജില്ലയിൽ മുഴുവനായി നിയന്ത്രണമുണ്ട്. വൈറസ് വ്യാപനം തടയുകയാണ് വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. രോഗം ആവർത്തിക്കുന്നത് തടയാൻ […]

Keralam

ഹരിപ്പാട് സിപിഐഎമ്മിൽ കൂട്ടരാജി; 36 അംഗങ്ങൾ രാജിവെച്ചു, കൂട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റും

ആലപ്പുഴ: ഹരിപ്പാട് സിപിഐഎമ്മിൽ കൂട്ടരാജി. കുമാരപുരത്തെ 36 സിപിഐഎം അ​ഗംങ്ങളാണ് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കും രാജിക്കത്ത് നൽകിയത്. രാജിക്കത്ത് നൽകിയവരിൽ പാർട്ടി ഭരിക്കുന്ന കുമാരപുരം പഞ്ചായത്ത് പ്രസിഡൻ്റും ഉൾപ്പെടുന്നു. പാർട്ടി ഭരിക്കുന്ന കുമാരപുരം സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ തുടർന്നാണ് നടപടി. ബാങ്കിലെ […]

Keralam

ജീവനെടുത്തത് തുമ്പച്ചെടി തോരനെന്ന് സംശയം; ആലപ്പുഴയിലെ യുവതിയുടെ മരണത്തില്‍ ദുരൂഹത

ചേര്‍ത്തല: തുമ്പച്ചെടി തോരന്‍ കഴിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം, തുടര്‍ന്നു മരണം. ആലപ്പുഴ ചേര്‍ത്തലയില്‍ യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചേര്‍ത്തല 17-ാം വാര്‍ഡ് ദേവീനിവാസിലെ ജയാനന്ദന്റെയും മീരാഭായിയുടെയും മകളായ ഇന്ദു (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ […]

Keralam

ഓപ്പറേഷൻ നടത്താനായി ആലപ്പുഴയിൽ ഡോക്ടർ പണം ആവശ്യപ്പെട്ടതായി രോ​ഗിയുടെ പരാതി

ആലപ്പുഴ: ഓപ്പറേഷൻ നടത്താനായി രോ​ഗിയിൽ നിന്ന് ഡോക്ടർ പണം ആവശ്യപ്പെട്ടതായി പരാതി. കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോ​ഗിയോടാണ് ഓപ്പറേഷനായി പണം വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടുവെന്ന പരാതി ഉയർന്നിരിക്കുന്നത്. യൂട്രസ് സംബന്ധമായ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതാണ് മാജിത. യൂട്രസ് നീക്കം ചെയ്യണമെന്നും ഇതിനായി ബുധനാഴ്ച […]

Keralam

റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട യൂട്യൂബര്‍ സഞ്ജു ടെക്കി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ ചടങ്ങിന് മുഖ്യാതിഥി

ആലപ്പുഴ: റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട യൂട്യൂബര്‍ സഞ്ജു ടെക്കി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ ചടങ്ങിന് മുഖ്യാതിഥി. ഗതാഗത നിയമ ലംഘനം നടത്തിയതിന് കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് ആലപ്പുഴ മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശന പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയാകുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്നാണ് നോട്ടീസില്‍ സഞ്ജു ടെക്കിക്ക് നല്‍കിയ […]

Keralam

15 വർഷം മുൻപ് പെൺകുട്ടിയെ കാണാതായ സംഭവം; കൊന്നുകുഴിച്ചുമൂടിയതായി സംശയം; അ‍ഞ്ച് പേർ കസ്റ്റഡിയിൽ

ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം. സംഭവത്തിൽ അ‍ഞ്ച് പേരെ പോലീസ് കസ്റ്റഡിലെടുത്തു. സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം. കുഴിതോണ്ടി പരിശോധന നടത്താൻ നീക്കം. ഭർ‌ത്താവ് അനിൽ‌ കുമാറിനെയുമാണ് സുഹൃത്തുക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്. കലയെന്ന 20 വയസുകാരിയെയായിരുന്നു […]

Keralam

ആലപ്പുഴയിൽ രോഗിയുമായി പോയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരുക്ക്

ആലപ്പുഴ: കരുവാറ്റയിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്. ദേശീയ പാതയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം. എറണാകുളത്തു നിന്നും കായംകുളത്തേക്കു വന്ന സൂപ്പർഫാസ്റ്റ് ബസും കൊല്ലത്തു നിന്നും ആലപ്പുഴ മെഡിക്കൽ കോളെജിലേക്ക് രോഗിയുമായി പോയ ആംബുലൻസുമാണ് അപകടത്തിൽപെട്ടത്. ആംബുലൻസിലുണ്ടായിരുന്ന 3 പേർക്കും ബസിലുണ്ടായിരുന്ന 2 പേർക്കുമാണ് പരുക്കേറ്റത്. […]

Keralam

ആലപ്പുഴയിൽ പക്ഷിപ്പനി; പ്രഭവകേന്ദ്രത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ ഇറച്ചിയ്ക്കും മുട്ടയ്ക്കും നിരോധനം

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ കലക്‌ടർ. പ്രഭവ കേന്ദ്രത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ ഇവയുടെ മുട്ട, മാംസം, വളം, ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗത്തിനും പിപണനത്തിനും ജൂലൈ 3 വരെ ജില്ലാ കലക്‌ടർ […]

Keralam

പിണറായി സൂക്ഷിക്കേണ്ടതായിരുന്നു, തകഴിയുടെ ശൈലിയില്‍ സംസാരിക്കാന്‍ പിണറായിക്കാവില്ല: വെള്ളാപ്പള്ളി

ആലപ്പുഴ: യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായിക്ക് പറയാം, മുഖ്യമന്ത്രി പറയുമ്പോള്‍ കരുതല്‍ വേണം. തകഴിയുടെ ശൈലിയില്‍ സംസാരിക്കാന്‍ പിണറായിക്കാവില്ല. ചെത്തുകാരന്റെ മകനാണ്, സാധാരണക്കാരന്റെ ഭാഷയാണ് പിണറായിയുടേത്. സ്ഥാനത്തിരിക്കുമ്പോള്‍ […]