
Alappuzha


പക്ഷിപ്പനി; ആലപ്പുഴയിൽ ശനിയാഴ്ച 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച 12,678 വളർത്തു പക്ഷികളെ ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും. തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലാണ് വളർത്തു പക്ഷികളെ കൊന്നൊടുക്കുക. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൊല്ലുന്നത്. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ച […]

ആലപ്പുഴയിലും പത്തനംതിട്ടയിലും വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് താറാവുകൾ ചത്തു വീഴുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തിരുവല്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ പത്തനംതിട്ട കലക്ടർ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. […]

ആലപ്പുഴയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകളുടെ തകരാർ പരിഹരിച്ചു
ആലപ്പുഴ: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകളുടെ തകരാർ പരിഹരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻ്റെ സാന്നിധ്യത്തിലായിരുന്നു തകരാറുകൾ പരിഹരിച്ചത്. ഉദ്യോഗസ്ഥർ സ്ഥാനാർത്ഥികളെ വിവരങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു. ഇടിമിന്നലിലാണ് സ്ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറകൾ കേടായത്. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ സ്ട്രോങ്ങ് റൂമിൻ്റെ […]

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന് സംശയിക്കുന്ന അതിഥി തൊഴിലാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഡാണാപ്പടിയില്‍ മീന്‍കട നടത്തുന്ന ആളാണ് […]

കുടുംബ കലഹം; ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
ആലപ്പുഴ: വെൺമണി പൂന്തലയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കുടുംബ കലഹമാണ് ഇതിനു കാരണമെന്നാണ് നിഗമനം. വെൺമണി പൂന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50) കൊലപ്പെടുത്തിയത്. പിന്നാലെ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് […]

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; വെള്ളിയാഴ്ച താറാവുകളെ കൊന്നൊടുക്കും
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലെയും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലെയും ഒരു കിലോമീറ്റർ പരിധിയിലുള്ള താറവുകളെ നാളെ കൊന്നൊടുക്കാനാണ് തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ മാംസം, മുട്ട എന്നിവ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എടത്വാ പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ […]

ആലപ്പുഴയിൽ പക്ഷിപ്പനി; താറാവുകളെ നാളെ നശിപ്പിക്കും
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ താറാവുകളെ നാളെ കൊന്നൊടുക്കും(കളളിങ്). എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലും, ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് കളളിങ് നടത്തുന്നത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ താറാവിൻ്റെ മാംസം, മുട്ട എന്നിവയുടെ വിൽപ്പനക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെയാണ് എടത്വ, ചെറുതന പഞ്ചായത്തുകളിൽ […]

വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനയായി ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍
ആലപ്പുഴ: വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. തന്നെ തകര്‍ക്കാന്‍ ചിലര്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്ന് പറഞ്ഞ ശോഭ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. താനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ത്രികോണമത്സരമെന്ന സാഹചര്യം ഉണ്ടാക്കിയതെന്ന് ശോഭാസുരേന്ദ്രന്‍ പറഞ്ഞു. ഒരു സ്ത്രീ ഇത്രയും വര്‍ഷങ്ങളായി കേരളത്തില്‍ പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിട്ട് ഇത്രയും […]

ആലപ്പുഴ ജില്ലയിലെ കടലാക്രമണം; സ്ഥിതി നിയന്ത്രണവിധേയമെന്ന് കളക്ടര്‍
ആലപ്പുഴ: ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ തീരദേശ മേഖലകളില്‍ കടല്‍ കയറ്റമുണ്ടായ സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍ദേശം നല്‍കി. റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിൻ്റെ അടിസ്ഥാനത്തില്‍ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടര്‍ അറിയിച്ചു. […]