Keralam

അമീബിക് മസ്തിഷ്‌ക ജ്വരം; കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്, ആശയകുഴപ്പത്തിൽ ഫയർഫോഴ്‌സ്

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നത് തടയാൻ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുതെന്ന ആരോഗ്യവകുപ്പിന്റെ കർശന നിർദേശത്തിൽ ഫയർഫോഴ്‌സ് ആശയ കുഴപ്പത്തിൽ. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നതിൽ ബദൽ മാർഗം തേടാൻ സ്‌കൂബാ ഡൈവേഴ്‌സിന് ടെക്‌നിക്കൽ ഡയറക്ടർ നിർദേശം നൽകിയെങ്കിലും എന്താണ് ബദൽ മാർഗ്ഗങ്ങളെന്ന കാര്യത്തിൽ വ്യക്തതയില്ല. പാറമടയിലെ വെള്ളക്കെട്ടിലും കുളങ്ങളിലും അകപ്പെടുന്നവരെ ഫയർഫോഴ്‌സിന്റെ […]

Keralam

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി വിട്ടു

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 7, 12 വയസ്സുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരിൽ ഒരാൾക്ക് മാത്രമാണ് തലച്ചോറിനെ രോഗം ബാധിച്ചിരുന്നത്. ഈ കുട്ടിയുടെ സഹോദരി ഉൾപ്പെടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ചികിത്സയിൽ കഴിയുന്ന മറ്റു […]

Keralam

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം; മലപ്പുറത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് പരിശോധന നടത്തിയത്. കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞദിവസം മരിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് മലപ്പുറം കണ്ണമംഗലം ചേറൂർ […]

Health

കുട്ടികളിലെ മെനിഞ്ചൈറ്റിസ്: ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

കുട്ടികളെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് മെനിഞ്ചൈറ്റിസ്. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും സംരക്ഷിക്കുന്ന ആവരണങ്ങളായ മെനിഞ്ചസുകളിൽ ഉണ്ടാകുന്ന വീക്കമാണ് ഈ രോഗത്തിന് കാരണം. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളാണ് മെനിഞ്ചൈറ്റിസിന് കാരണമാകുന്നത്. വൈറൽ, ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് സാധാരണമാണെങ്കിലും, ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് കൂടുതൽ അപകടകരവും ചികിത്സിച്ചില്ലെങ്കിൽ മാരകവുമാകാം. അതിനാൽ, […]

Health

വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യക്കാണ്(24) രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമായാണ്. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത് 7പേരാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില […]

Health

അമീബിക് മസ്തിഷ്ക ജ്വരം; ഉറവിടത്തിൽ വ്യക്തത വരുത്താനാകാതെ ആരോഗ്യവകുപ്പ്; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചില്ല

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ഒരാഴ്ചയായിട്ടും രോഗ ഉറവിടത്തിൽ വ്യക്തത വരുത്താനാകാതെ ആരോഗ്യവകുപ്പ്. നെല്ലിമൂട് സ്വദേശികൾക്ക് രോഗം പകർന്നുവെന്ന് സംശയിക്കുന്ന കുളത്തിൽ നിന്നുള്ള സാമ്പിളുകൾ ഇനിയും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. കുളത്തിൽ പ്രാഥമിക പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. നിലവിൽ ഒരു മരണം ഉൾപ്പെടെ ഒൻപത് കേസുകൾ […]