World

ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. 52-42 വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. നൂറംഗ സെനറ്റിൽ ബിൽ പാസ്സാകാൻ 60 വോട്ടുകൾ വേണം. റിപ്പബ്ലിക്കൻ നേതാക്കളും ഡെമോക്രാറ്റുകളും തമ്മിലുള്ള പ്രധാനപ്പെട്ട തർക്കം ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ആളുകൾക്ക് ആരോഗ്യ […]

India

അമേരിക്കയിൽ ഇന്ത്യൻ‌ വിദ്യാർഥി വെടിയേറ്റ് മരിച്ചു; അക്രമിയെ തിരിച്ചറിഞ്ഞില്ല

അമേരിക്കയിൽ ഇന്ത്യൻ‌ വിദ്യാർഥി വെടിയേറ്റ് മരിച്ചു. 27കാരനായ ചന്ദ്രശേഖർ പോൾ ആണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് സ്വദേശിയാണ്. ദള്ളാസിൽ ഒരു ​ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ‌ കുടുംബം സർക്കാരിന്റെ സഹായം തേടി. ഹൈദരാബാദിൽ ഡെന്റൽ സർജറിയിൽ ബിരുദം പൂർത്തിയാക്കിയ ചന്ദ്രശേഖർ പോൾ […]

World

‘ക്രിസ്ത്യൻ രാജ്യത്ത് ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ എന്തിനാണ് അനുവദിക്കുന്നത്’; റിപ്പബ്ലിക്കൻ നേതാവ്

യുഎസിലെ ഹനുമാൻ പ്രതിമക്കെതിരെ വിമർശനവുമായി റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ. ക്രിസ്ത്യൻ രാജ്യത്ത് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ എന്തിനാണ് അനുവദിക്കുന്നതെന്നായിരുന്നു അലക്സാണ്ടറിന്റെ പരാമർശം. ടെക്സസിലെ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിയനെതിരെയായിരുന്നു വിവാദ പരാമർശം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഹനുമാൻ‌ […]

Uncategorized

‘അമേരിക്കയുടെ താരിഫ് ഭീഷണിയെ ഒന്നിച്ച് നേരിടാം’; ബ്രസീൽ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

അമേരിക്കയുടെ താരിഫ് ഭീഷണിക്കിടെ ബ്രസീൽ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക, ആഗോള വിഷയങ്ങളിൽ ചർചയായി.വ്യാപാരം സാങ്കേതികവിദ്യ ഊർജ്ജം തുടങ്ങി ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകളും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ആഴത്തിൽ ആക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള ദക്ഷിണ രാഷ്ട്രങ്ങൾ തമ്മിലുള്ള […]

World

അമേരിക്കയെ ക്രിപ്റ്റോ തലസ്ഥാനമാക്കുമെന്ന് ട്രംപ്; ജീനിയസ് ആക്ടിൽ ഒപ്പുവച്ചു

ഡോളർ പിന്തുണയോടെയുള്ള ഡിജിറ്റൽ കറൻസിയെന്ന സ്വപ്നത്തിലേക്ക് ചുവടുവയ്ക്കാനാണ് ജീനിയസ് നിയമത്തിൽ ട്രംപ് ഒപ്പുവച്ചത്. ഗൈഡിങ് ആൻഡ് എസ്റ്റാബ്ലിഷിങ് നാഷണൽ ഇന്നോവേഷൻ ഫോർ യു എസ് സ്റ്റേബിൾ കോയിൻസ് ആക്ട് ആണ് ജീനിയസ് ആക്ട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ഡോളർ അധിഷ്ഠിത ഡിജിറ്റൽ കറൻസികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്കാണ് തുടക്കമാകുന്നത്. 2025 […]

World

വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം; പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും

അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും. മൂന്ന് മാസത്തേക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി അമേരിക്ക. ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനത്തിൽ നിന്ന് 30%ശതമാനമായി തീരുവ കുറച്ചു. യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ 125%ത്തിൽ നിന്ന് 10 ശതമാനത്തിൽ ആയി കുറച്ചു. […]

India

നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍; മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘം അമേരിക്കയിലെത്തിയതായും വിവരമുണ്ട്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തഹാവൂര്‍ റാണയുടെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് നടപടികള്‍. പാകിസ്താന്‍ വംശജനായ കനേഡിയന്‍ പൗരനായ 64 കാരനായ റാണ […]

World

‘അവസാനം വരെ പോരാടും’; തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന

പകരച്ചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന രം​ഗത്തെത്തി. യുഎസിന്റെ ബ്ലാക്ക്മെയിൽ നയം അംഗീകരിക്കില്ലെന്ന് ചൈന. അമേരിക്കയ്ക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന വ്യക്തമാക്കി. ബദൽ പദ്ധതി രൂപീകരിക്കുമെന്നും ചൈന പ്രഖ്യാപിച്ചു. ചൈന അമേരിക്കയ്ക്ക് മേൽ ഏർപ്പെടുത്തിയ […]

World

അമേരിക്കയുടെ പകരച്ചുങ്ക പ്രഖ്യാപനം; രണ്ടാം ദിനവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്

ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ രണ്ടാം ദിനവും അമേരിക്കയിലെ മൂന്ന് പ്രധാന ഓഹരി സൂചികകളിലും വൻ ഇടിവ്. ഡൗ ജോൺസ് 2231 പോയിന്റ് ഇടിഞ്ഞു. എസ് ആന്റ് പിയും നാസ്ഡാക്കും അഞ്ചു ശതമാനത്തിനുമേൽ ഇടിവാണ് രേഖപ്പെടുത്തിയത്. 2022-നുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് നാസ്ഡാക്ക് നേരിട്ടത്. അമേരിക്കയുടെ തീരുവകൾക്കെതിരെ ചൈനയും […]

World

ഇന്ത്യയ്ക്ക് 26 ശതമാനം തീരുവ, ചൈനയ്ക്ക് 34 %; പകരച്ചുങ്കം പ്രഖ്യാപിച്ച് അമേരിക്ക

അമേരിക്കയ്ക്ക് ‘വിമോചന ദിന’മെന്ന പ്രഖ്യാപനത്തോടെ വ്യാപാര പങ്കാളികൾക്ക്‌ കനത്ത തീരുവ പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയിലെത്തുന്ന എല്ലാ ഉത്പന്നങ്ങൾക്കും അടിസ്ഥാന ഇറക്കുമതി തീരുവ പത്ത് ശതമാനമാക്കി. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കുമെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ 20 ശതമാനം തീരുവയും […]