ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റുകള്‍ കീഴടങ്ങി; അക്രമം ഉപേക്ഷിച്ചവരെ അഭിനന്ദിച്ച് അമിത് ഷാ
ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകൾ ആയുധങ്ങളുമായി കീഴടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 13 മുതിർന്ന കേഡർമാർ ഉൾപ്പെടെ 21 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിൽ നിന്ന് ഇന്നലെയാണ് (ഒക്‌ടോബര്‍ 26) 18 ആയുധങ്ങൾ അധികൃതർക്ക് കൈമാറിയ ശേഷം മാവോയിസ്റ്റുകൾ കീഴടങ്ങിയത്. […]
