Keralam

അമ്മയുടെ പ്രസിഡന്റാകാൻ മത്സരം ശക്തം; ജഗദീഷും ശ്വേത മേനോനും പത്രിക നൽകി

അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കനക്കും. ജഗദീഷും ശ്വേത മേനോനും നേർക്കുനേർ മത്സരിക്കും. ഇരുവരും നാമനിർദേശപത്രിക നൽകി.ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും പത്രിക നൽകി. ജോയ് മാത്യു, രവീന്ദ്രൻ, ജയൻ ചേർത്തല, അനന്യ, സരയു, ലക്ഷ്മി പ്രിയ, […]

Keralam

താര സംഘടന ‘AMMA’ ജനറൽ ബോഡി നാളെ

അഭിനേതാക്കളുടെ സംഘടന AMMA യുടെ 31-ാം ജനറൽ ബോഡി നാളെ. കൊച്ചി ഗോകുലം കൺവേഷൻ സെന്ററിൽ നാളെ രാവിലെ പത്ത് മണിക്കാണ് യോഗം നടക്കുക. സിനിമാ സെറ്റുകളിലും അവരുടെ താമസ സ്ഥലത്തും ലഹരി ഉപയോഗം വിലക്കിക്കൊണ്ടുള്ള കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്ത് നാളെ ചേരുന്ന അമ്മയുടെ ജനറൽ ബോഡിയിൽ […]

Keralam

ജയന്‍ ചേര്‍ത്തലയ്ക്ക് എതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പരാതി: ‘അമ്മ’ നിയമസഹായം നല്‍കും

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം നിയമയുദ്ധത്തിലേക്ക്. നടന്‍ ജയന്‍ ചേര്‍ത്തലയ്ക്ക് എതിരായ പരാതിയില്‍ അമ്മ നിയമസഹായം നല്‍കും. നിര്‍മാതാക്കളുടെ സംഘടന അമ്മയ്ക്ക് ഒരു കോടി രൂപ നല്‍കാനുണ്ടെന്ന ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശമാണ് പരാതിക്ക് കാരണമായത്.  ജയന്‍ ചേര്‍ത്തല തങ്ങളെ മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് […]

Keralam

‘സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ല; സമരം സര്‍ക്കാരിനെതിരെ, താരങ്ങള്‍ക്കെതിരെയല്ല’; ജി സുരേഷ് കുമാര്‍

തിയേറ്ററുകള്‍ നഷ്ടത്തിലാണെന്നും സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ആവര്‍ത്തിച്ച് നിര്‍മാതാവ് ജി സുരേഷ് കുമാര്‍. തങ്ങളുടെ സമരം സര്‍ക്കാരിനെതിരെയാണ്, താരങ്ങള്‍ക്കെതിരെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മറ്റി യോഗത്തിന് മുന്നോടിയായാണ് പ്രതികരണം. ആന്റണി പെരുമ്പാവൂരുമായി തനിക്ക് സംസാരിക്കേണ്ട കാര്യമില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ശരിയായില്ല. […]

Keralam

വേതന പ്രശ്നത്തിൽ സമവായ ചർച്ചയ്ക്ക് തയ്യാർ; സിനിമ സമരത്തിന് അമ്മയുടെ പിന്തുണയില്ല

സിനിമാ സമരം നടത്താനുള്ള നിർമാതാക്കളുടെ നീക്കത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല. പ്രതിഫല വിഷയത്തിൽ സമവായ ചർച്ചയ്ക്ക് തയ്യാറെന്ന് അമ്മ സംഘടന വ്യക്തമാക്കി. താര സംഘടനയുടെ അടിയന്തര യോ​ഗത്തിലാണ് തീരുമാനം. മോഹൻലാലും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള താരങ്ങൾ അമ്മ ആസ്ഥാനത്ത് എത്തിയിരുന്നു. അതേസമയം സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫിലിം […]

Keralam

‘നാഥനില്ലാക്കളരിയല്ല, മാപ്പ് പറയണം’; നിർമാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ച് ‘അമ്മ’

കൊച്ചി: അഭിനേതാക്കളുടെ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിനിമ സംഘടനകള്‍ തമ്മിലുള്ള പോര് മുറുകുന്നു. നാഥനില്ലാക്കളരിയെന്ന പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് അമ്മ സംഘടന കത്തയച്ചു. അമ്മ സംഘടനക്ക് നാഥനില്ലെന്ന പരാമർശം തെറ്റായിപ്പോയെന്നും നിർമാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അഭിനേതാക്കളുടെ വര്‍ധിച്ച പ്രതിഫലം മൂലം സിനിമ മേഖലയിലുണ്ടായ പ്രതിസന്ധി […]

Keralam

‘വയസ്സായി കഴിഞ്ഞാൽ നമുക്ക് ഒരുമിച്ചു ജീവിക്കാൻ ഒരു ഗ്രാമം വേണം’ മോഹൻലാലിൻറെ ആശയം നടപ്പിലാക്കാനൊരുങ്ങി ‘അമ്മ ‘

വയസ്സായി കഴിഞ്ഞാൽ എല്ലാ താരങ്ങൾക്കും ഒരുമിച്ചു ജീവിക്കാൻ ഒരു ഗ്രാമം വേണമെന്ന മോഹൻലാലിൻറെ ആശയം നടപ്പിലാക്കാനൊരുങ്ങി താരസംഘടനയായ ‘അമ്മ’. റിപ്പബ്ലിക് ദിനത്തിൽ സംഘടന നടപ്പാക്കാൻ പോകുന്ന സഞ്ജീവനി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് നടൻ ബാബുരാജ് ആണ് പദ്ധതി തുടങ്ങുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി അറിയിച്ചത്. ഗ്രാമത്തിന്റെ കാര്യം വളരെ […]

Keralam

ഹണി റോസിന് പിന്തുണ അറിയിച്ച് ‘അമ്മ’ സംഘടന; ആവശ്യമെങ്കില്‍ നിയമസഹായം നല്‍കും

ഹണി റോസിന് പിന്തുണ അറിയിച്ച് അമ്മ സംഘടന. സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും അപഹസിക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിക്കുന്നുവെന്നും ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാക്കും അമ്മ സംഘടന അഡ്‌ഹോക്ക് കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വാര്‍ത്ത കുറിപ്പ് ഇങ്ങനെ: ഞങ്ങളുടെ അംഗവും മലയാള […]

Movies

മോഹന്‍ലാലിന് അസൗകര്യം ; എഎംഎംഎ ഓണ്‍ലൈന്‍ യോഗം മാറ്റിവെച്ചു

കൊച്ചി : വിവാദങ്ങള്‍ക്കിടെ വിളിച്ച എഎംഎംഎയുടെ താത്ക്കാലിക യോഗം മാറ്റിവെച്ചു. രാജിവെച്ച പ്രസിഡന്റ് മോഹന്‍ലാലിന്റെ അസൗകര്യത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ആയി ചേരാനിരുന്ന യോഗമാണ് മാറ്റിവെച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും. ഭരണസമിതി പിരിച്ച് വിട്ട് മൂന്ന് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം […]

Keralam

ഹേമ കമ്മറ്റി റിപ്പോ‍ർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയ‍ർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി ഷീല

കൊച്ചി : ഹേമ കമ്മറ്റി റിപ്പോ‍ർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയ‍ർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി ഷീല. വെളിപ്പെടുത്തലുകൾ കേട്ട് ശരീരം വിറയ്ക്കുന്നുവെന്ന് ഷീല പ്രതികരിച്ചു. മക്കളെപ്പോലെ കണ്ടവർക്കെതിരെയാണ് ആരോപണങ്ങൾ വന്നതെന്നും സ്ത്രീകളുടെ വെളിപ്പെടുത്തൽ തന്നെയാണ് പ്രധാന തെളിവെന്നും അവ‍ർ കൂട്ടിച്ചേ‍ർത്തു. ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ല. […]