Keralam

അമീബിക് മസ്തിഷ്‌കജ്വരം; തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ ആണു മരിച്ചത്. 85 വയസ്സായിരുന്നു. 17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം മൂലം മരണം സംഭവിക്കുന്നത്. ഇന്നലെ […]

Keralam

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിറയൻകീഴ് അഴൂർ സ്വദേശി വസന്ത(77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു വസന്ത. 10 ദിവസം മുമ്പാണ് വസന്തയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. വീടുവിട്ട് പുറത്ത് പോകാത്ത ആളാണ് വസന്തയെന്നാണ് റിപ്പോർട്ട്. അസുഖത്തിൻ്റെ ഉറവിടം കണ്ടെത്താൻ […]

Keralam

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമിബിക് മസ്തിഷ്‌ക ജ്വരം; ജാഗ്രത

കല്ലറയില്‍ വയോധികയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാര്‍ഡ് സ്വദേശിനിയായ 85കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ ഇവരെ കഴിഞ്ഞ ദിവസം തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടില്‍ മറ്റാര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലെന്ന് […]

Keralam

കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തി; വിദഗ്ധ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം; 57കാരൻ ചികിത്സയിൽ

ആറ്റിങ്ങലില്‍ കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ മധ്യവയസ്കന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കൊടുമണ്‍ സ്വദേശിയായ 57 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ മധ്യവയസ്കൻ ചികിത്സയ്ക്കായി വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ മെഡിക്കല്‍ […]

Keralam

‘കപ്പിത്താന്‍ ഉണ്ടായിരിക്കാം, പക്ഷേ കപ്പല്‍ മുങ്ങി’; അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച ചര്‍ച്ചയില്‍ ആരോഗ്യവകുപ്പിന് രൂക്ഷ വിമര്‍ശനം

അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനം സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷം. മരണനിരക്ക് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്നും യഥാര്‍ഥ കണക്ക് മറച്ചുവെച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മേനിനടിക്കുകയാണെന്നും പ്രമേയം അവതരിപ്പിച്ച എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് രോഗബാധയുണ്ടായി ഗുരുതര സാഹചര്യമുണ്ടായിട്ട് പോലും […]

Keralam

അമീബിക് മസ്തിഷ്ക ജ്വരം; ഇതുവരെ സ്ഥിരീകരിച്ചത് 15 കേസുകൾ, ആറുപേർ ചികിത്സയിൽ: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 15 കേസുകൾ ഇതുവരെ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രണ്ടുപേര്‍ രോഗ വിമുക്തരായി ഡിസ്ചാർജ് ചെയ്തു. ആഗോള തലത്തിൽ 11 പേർ മാത്രമാണ് ഈ രോഗം ബാധിച്ച് രക്ഷപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ ഏഴ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ […]

Health

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലിരുന്ന 4 കുട്ടികളുടേയും പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലിരുന്ന 4 കുട്ടികളുടേയും പരിശോധനാ ഫലം നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചു വയസുകാരി ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ […]