
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് പരാതികൾ ലഭിച്ചിരുന്നു; എന്നിട്ടും കോൺഗ്രസ് അത് അവഗണിച്ചു, അനൂപ് ആന്റണി
പാലക്കാട് നിയോജകമണ്ഡലം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്നിട്ടുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിന് ആകെ അപമാനകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഒന്നിലധികം സ്ത്രീകൾക്ക് നേരെ നടത്തിയ ലൈംഗികാതിക്രമങ്ങൾ, അശ്ലീല സന്ദേശങ്ങൾ അയച്ചത്, ഗർഭഛിദ്രത്തിന് നിർബന്ധിച്ചത് തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ആരോപണങ്ങൾ […]