India

ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരവിരുദ്ധ പ്രവർത്തനം ശക്തമാക്കി സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരവിരുദ്ധ പ്രവർത്തനം ശക്തമാക്കി സൈന്യം. പ്രദേശത്ത് ഇൻ്റർനെറ്റ് സേവനങ്ങളും താത്‌കാലികമായി നിർത്തിവച്ചു. മേഖലകളിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്തിനെ തുടർന്നാണ് പ്രദേശത്ത് ഭീകരവിരുദ്ധ പ്രവർത്തനം ശക്തമാക്കിയതെന്ന് അധികൃതർ പറഞ്ഞു. സിങ്പോര, ചിങ്ങം, ചത്രൂ എന്നീ മേഖലകളിലെ ആറ് കിലോമീറ്റർ ചുറ്റളവിലാണ് ഇൻ്റർനെറ്റ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവച്ചിരിക്കുന്നത്. […]