Keralam

ആന്‍റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കണം

നടൻ പൃഥിരാജിന് പിന്നാലെ ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2022 ൽ 5 നിർമാണകമ്പനികളുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുടെ തുടർച്ചയാണിതെന്നാണ് വിശദീകരണം. 2022ൽ ആശിർവാദ് സിനിമാസിന്റെ ഓഫീസിസുകളിൽ പരിശോധന നടന്നിരുന്നു. ലൂസിഫർ, […]

Uncategorized

കൊടുങ്കാറ്റിന് മുമ്പുള്ള നിശബ്ദത! ബോക്സ് ഓഫീസില്‍ ചരിത്രമെഴുതി എമ്പുരാൻ; ആദ്യ ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിൽ 50 കോടി നേട്ടമെന്ന് ആന്റണി പെരുമ്പാവൂർ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മലയാള സിനിമയില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്.നാളെ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ വീണ്ടും ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. […]

Entertainment

‘എമ്പുരാൻ ഒറ്റ ദിവസം വിറ്റത് 645 k+ ടിക്കറ്റുകൾ, ഇന്ത്യൻ സിനിമയിൽ ഇതാദ്യം’: ആന്റണി പെരുമ്പാവൂർ

മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമയായി എമ്പുരാൻ ഇന്നലെത്തന്നെ റെക്കോർഡ് ഇട്ടിരുന്നു. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ചിത്രണത്തിന്റെ നിർമാതാക്കളിൽ ഒരാളായ ആന്റണി പെരുമ്പാവൂരാണ് […]

Keralam

‘എമ്പുരാൻ’ നിർമാണ പങ്കാളിയായി ശ്രീ ഗോകുലം മൂവീസ്; സിനിമ തടസ്സങ്ങളില്ലാതെ പുറത്തിറങ്ങും, ഗോകുലം ഗോപാലൻ

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ നിർമാണത്തിന് ശ്രീ ഗോകുലം മൂവീസും. സിനിമയുടെ നിർമാണത്തിൽ നിന്ന് ലൈക്ക പ്രൊഡക്ഷൻസ് പിൻമാറിയതിന്റെ പശ്ചാത്തലത്തിലാണ് ശ്രീ ഗോകുലം മൂവീസ് പങ്കാളിയായതെന്ന് ഉടമ ഗോകുലം ഗോപാലൻ  പറഞ്ഞു. എമ്പുരാൻ നല്ല സിനിമയാണ്. ചിത്രം തടസങ്ങളില്ലാതെ പുറത്തിറങ്ങാനാണ് നിർമാണ പങ്കാളി ആയത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ മാര്‍ച്ച് […]

Keralam

സംഘടനകള്‍ക്ക് വഴങ്ങി ആന്റണി പെരുമ്പാവൂർ ; സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു.ഫിലിം ചേംബറിന്റെ ഇടപെടലിലാണ് പ്രശ്നപരിഹാരം. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മറുപടി നൽകാൻ ഏഴു ദിവസത്തെ സാവകാശം ഫിലിം ചേംബർ ആന്റണി പെരുമ്പാവൂരിന് നൽകിയിരുന്നു.മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ ശിക്ഷാമനടപടിയുണ്ടാകുമെന്ന് ഫിലിം ചേമ്പര്‍ […]

Keralam

‘സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ല; സമരം സര്‍ക്കാരിനെതിരെ, താരങ്ങള്‍ക്കെതിരെയല്ല’; ജി സുരേഷ് കുമാര്‍

തിയേറ്ററുകള്‍ നഷ്ടത്തിലാണെന്നും സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ആവര്‍ത്തിച്ച് നിര്‍മാതാവ് ജി സുരേഷ് കുമാര്‍. തങ്ങളുടെ സമരം സര്‍ക്കാരിനെതിരെയാണ്, താരങ്ങള്‍ക്കെതിരെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മറ്റി യോഗത്തിന് മുന്നോടിയായാണ് പ്രതികരണം. ആന്റണി പെരുമ്പാവൂരുമായി തനിക്ക് സംസാരിക്കേണ്ട കാര്യമില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ശരിയായില്ല. […]