
Movies
എആർഎം, വേട്ടയ്യൻ വ്യാജ പതിപ്പ്: പ്രതികളെ പിടികൂടി, വെബ്സൈറ്റ് പൂട്ടിച്ചു
കൊച്ചി: ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ ബംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ പ്രവീൺ, കുമരേശൻ എന്നിവരാണ് സൈബർ പൊലീസിന്റെ പിടിയിലായത്. വൺതമിൽഎംവി എന്ന വെബ്സൈറ്റിലൂടെയാണ് വ്യാജപതിപ്പുകൾ പുറത്തിറക്കിയത്. മൂന്നു പേരാണ് സൈറ്റിന്റെ പ്രവർത്തനം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. […]