Keralam

വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ

പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി രാംനാരായണിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി.വിനോദ്, ജഗദീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാംനാരായണിന്റെ മൃതദേഹം ജന്മനാടായ ഛത്തീഗ്സഗിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ബുധനാഴ്ചയാണ് ആൾക്കൂട്ടത്തിന്റെ അതിക്രൂരമർദ്ദനത്തിന് ഇരയായി രാംനാരായൺ കൊല്ലപ്പെട്ടത്. ആദ്യദിവസങ്ങളിൽ പിടികൂടാൻ കഴിയാത്തതിനെ തുടർന്ന് പലരും രക്ഷപ്പെട്ടെന്നാണ് സംശയമാണ് […]

Keralam

സ്വത്ത് തർക്കം; ആലുവയിൽ പിതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ

ആലുവയിൽ സ്വത്തുതർക്കത്തെ തുടർന്ന് പിതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. കൊടികുത്തുമല സ്വദേശി ഹുസൈൻ (48) ആണ് പിടിയിലായത്. നൊച്ചിമ കൊടികുത്തുമല സ്വദേശി 84 കാരനായ അലിയാരെയാണ് ഇയാൾ മർദിച്ചത്. ഇരുവരും തമ്മിൽ സ്വത്ത് തർക്കം നേരത്തെയും ഉണ്ടായിരുന്നു എന്നാൽ ഇന്നലെ തർക്കം രൂക്ഷമാകുകയായിരുന്നു. മർദനത്തിൽ പിതാവിന്റെ വിരലുകൾക്ക് […]

Keralam

സ്ത്രീത്വത്തെ അപമാനിച്ചു, ഷാജൻ സ്കറിയയ്ക്കെതിരെ പോലീസ് കേസെടുത്തു; ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്

സ്ത്രീത്വത്തെ അപമാനിച്ചതിന് ഷാജൻ സ്കറിയയ്ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. IT ആക്ട് അടക്കം കേസിൽ ഉൾപ്പെടുത്തിയിടുണ്ട്. സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയുടെ പരാതിയാലാണ് കേസ്. ഷാജൻ ചെയ്‌ത വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന […]

India

കരൂർ ദുരന്തം; മുന്നറിയിപ്പും നിർദ്ദേശങ്ങളും ലംഘിച്ചു; ഒരു ടിവികെ നേതാവ് കൂടി അറസ്റ്റിൽ

കരൂരിലെ റാലിയിൽ ടിവികെ പൊലീസ് നിർദ്ദേശം ലംഘിച്ചുവെന്ന് കണ്ടെത്തൽ. റാലിക്കായി പൊലീസ് നൽകിയ 11 നിർദ്ദേശങ്ങളും ലംഘിച്ചു എന്നാണ് കണ്ടെത്തൽ. ഒരു ടിവികെ ഭാരവാഹി കൂടി അറസ്റ്റിലായി. പരിപാടി നടത്തിപ്പിന് ചുമതലുള്ള പത്ത് പേരിൽ ഒരാളായ കരൂർ സൗത്ത് സിറ്റി ട്രഷറർ പൗൻരാജാണ് അറസ്റ്റിലായത്. മുന്നറിയിപ്പും നിർദ്ദേശങ്ങളും ലംഘിച്ചതോടെയാണ് […]

Keralam

ബലാത്സംഗക്കേസ്: റാപ്പര്‍ വേടന്‍ അറസ്റ്റില്‍

യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. ബലാത്സം​ഗ പരാതിയിൽ ചോദ്യം ചെയ്യലിനായി റാപ്പർ വേടൻ ഇന്നും പോലീസിന് മുന്നിൽ ഹാജരായിരുന്നു. […]

Keralam

‘ജഡ്ജിമാരെ നേരിട്ടു കാണണം’, ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമം; പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ അമ്മ അറസ്റ്റില്‍

കൊച്ചി: ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്ന കേസില്‍ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ അറസ്റ്റില്‍. മകളുടെ കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാരെ നേരില്‍ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ഹൈക്കോടതി കവാടത്തിലെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ടോക്കണ്‍ എടുത്താണ് ഹൈക്കോടതി കെട്ടിടത്തില്‍ പ്രവേശിക്കാനാകൂ. എന്നാല്‍ ടോക്കണ്‍ ഇല്ലാതെ […]

Keralam

രാജ്യത്ത് പല ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഭയന്നാണ് ജീവിക്കുന്നതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: രാജ്യത്ത് പല ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഭയന്നാണ് ജീവിക്കുന്നതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയ്ക്കെതിരായ പ്രവൃത്തിയാണ് ഛത്തീസ്ഗഢില്‍ നടന്നത്. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടാന്‍ പാടില്ലെന്നും സംരക്ഷണം […]

India

‘ഇത് അപകടകരമായ രീതി, പ്രതിഫലിക്കുന്നത് ബിജെപി ആര്‍എസ്എസ് ആള്‍ക്കൂട്ട ഭരണം’; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് നീതിയല്ല, ബിജെപി ആര്‍എസ്എസ് ആള്‍ക്കൂട്ട ഭരണമാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ വിമര്‍ശിച്ചു. ‘വിശ്വാസത്തിന്റെ പേരില്‍ ഛത്തീസ്ഗഡില്‍ രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ ജയിലിലടച്ചു. ഇത് നീതിയല്ല, ബിജെപി-ആര്‍എസ്എസ് ആള്‍ക്കൂട്ട […]

Keralam

ജയില്‍ ചാടിയ ഗോവിന്ദച്ചാമി വലയില്‍? തളാപ്പിലെ വീട്ടില്‍ കണ്ടെന്നു വിവരം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പൊലീസ് വലയിലെന്നു സൂചന. കണ്ണൂര്‍ നഗരത്തില്‍ വെച്ച് തന്നെ ഗോവിന്ദച്ചാമിയെ കണ്ടെന്ന് അറിവു ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ വളഞ്ഞിരിക്കുകയാണെന്നാണ് വിവരം. നഗരത്തിലെ ആളില്ലാത്ത വീട്ടില്‍ ഗോവിന്ദച്ചാമി ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. […]

India

നായാട്ടിനിടെ മാന്‍ എന്നു കരുതി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി; രണ്ടുപേര്‍ പിടിയില്‍

കോയമ്പത്തൂര്‍: വനത്തിനുള്ളില്‍ മൃഗവേട്ടയ്ക്കിടെ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റില്‍. സുരണ്ടെമലൈ സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. മാനെന്ന് കരുതി യുവാവിനെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രതികൾ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചില്‍ പില്ലൂര്‍ അണക്കെട്ടിന് സമീപമുള്ള അത്തിക്കടവ് വനത്തിലേക്കാണ് നായാട്ടിനായി ബന്ധുക്കളായ മൂവര്‍ […]