Keralam

‘ആര്യ രാജേന്ദ്രന്റെ കാലത്തെ അഴിമതികളെ കുറിച്ച് അന്വേഷണം വേണം’; തിരുവനന്തപുരം മേയർ വി വി രാജേഷിന് ആദ്യ പരാതി

തിരുവനന്തപുരം മേയർ വി വി രാജേഷിന് ആദ്യ പരാതി. ആര്യ രാജേന്ദ്രൻ മേയറായി പ്രവർത്തിച്ചിരുന്ന കാലത്തെ അഴിമതികളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി. മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പരാതി നൽകിയത്. എസ് എസ് ടി ഫണ്ട് തട്ടിപ്പ്, നിയമനങ്ങൾക്ക് പാർട്ടി സെക്രട്ടറിയേറ്റിൽ നിന്ന് ലിസ്റ്റ് ആവശ്യപ്പെട്ട് […]

Keralam

ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ്; കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ കോടതി നടപടി

ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും നോട്ടീസ്. കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിലാണ് കോടതി നടപടി. മുൻ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും കോടതി നോട്ടീസ് അയച്ചു. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ യദു പരാതി നൽകിയിരുന്നു. പിന്നാലെയാണ് നടപടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെത് […]

Keralam

അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായ പരാജയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ  രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാര്‍ഷ്ട്യവും കാട്ടിയതാണ് പരാജയത്തിന് കാരണമെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. ‘തിരുവനന്തപുരത്തെ മേയര്‍ ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ […]

Keralam

വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍; വി ശിവന്‍കുട്ടിയുള്‍പ്പടെ പിന്നിലുണ്ടെന്ന് സംശയം; കെ മുരളീധരന്‍

മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍ എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പതിമൂന്നാം തീയതി രാത്രി മേയര്‍ നഗരസഭയില്‍ വന്നു എന്നും അവരുടെ സമ്മര്‍ദത്തിന്റെ ഫലമായി പേര് വെട്ടിച്ചു എന്നുമൊരു വാര്‍ത്ത നഗരസഭയിലുള്ള കോണ്‍ഗ്രസ് യൂണിയന്റെ ആളുകള്‍ തങ്ങളോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് […]

Keralam

‘ആമയിഴഞ്ചാൻ തോടിന്റെ വിവിധ ഭാഗങ്ങളിൽ 10 എ ഐ ക്യാമറകൾ സ്ഥാപിക്കും’: റിപ്പോർട്ട് സമർപ്പിച്ച് നഗരസഭ

ആമയിഴഞ്ചാൻ തോട്ടിലെ അപകടം, ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് തിരുവനന്തപുരം നഗരസഭ. ആമയിഴഞ്ചാൻ തോടിന്റെ വിവിധ ഭാഗങ്ങളിൽ 10 എ ഐ ക്യാമറകൾ സ്ഥാപിക്കും. തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ രാത്രികാല സ്‌ക്വാഡ് പ്രവർത്തനം തുടങ്ങി. ജൂലൈ 18 മുതല്‍ […]

Keralam

പ്രധാനമന്ത്രിയുടെ പി എം സ്വനിധി ” PRAISE ” പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

കേന്ദ്രസർക്കാരിന്റെ പി എം സ്വനിധി ” PRAISE ” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക്. വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തിക പങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം കോർപ്പറേഷൻ മികവ് തെളിയിച്ചു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. […]

Keralam

ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകും: ആര്യ രാജേന്ദ്രൻ

ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. സംസ്ഥാന സർക്കാറിൻ്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിൻ്റെ മാതാവിനൊപ്പം നിൽക്കുന്നു. നാടിനെ നടുക്കിയ സംഭവമാണ് കഴിഞ്ഞദിവസം നടന്നത്. നഗരസഭയ്ക്ക് പുറത്താണ് ജോയിയുടെ കുടുംബം താമസിക്കുന്നത്. അതുകൊണ്ടു തന്നെ തീരുമാനം നഗരസഭ […]

Keralam

മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ

തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടതാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെടാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നഗരത്തിന്റെ പല ഭാഗത്തും മാലിന്യമലയാണുള്ളത്. ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്ന കാഴ്ചയാണ് തലസ്ഥാനത്തുള്ളത്. മഴക്കാലമായിട്ടും ഇതൊന്നും കൃത്യമായി നീക്കം ചെയ്യാൻ കോർപ്പറേഷന് സാധിക്കുന്നില്ല. നഗരവാസികൾക്ക് […]

Keralam

വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം; യദു ഓടിച്ച ബസിൽ പരിശോധന നടത്തി എംവിഡി

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്‍റെ ആവശ്യപ്രകാരമാണ് പരിശോധന നടന്നത്. ബസിന്‍റെ വേഗപ്പൂട്ടും ജിപിഎസും പ്രവത്തന രഹിതമാണെന്ന് പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. യദുവിനെതിരായ മേയറുടെ പരാതിയിന്മേലെടുത്ത കേസുമായി ബന്ധപ്പെട്ടായിരുന്നു […]

Keralam

യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായ സംഭവത്തില്‍ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പോലീസ്. യദുവിന്റെ ചോദ്യം ചെയ്യല്‍ തുടരുമെന്നും കണ്ടക്ടറെയും സ്‌റ്റേഷന്‍ മാസ്റ്ററെയും ഉടന്‍ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ യദുവിന്റെ മൊഴികളിലാണ് വൈരുദ്ധ്യമുള്ളത്. ഇത് […]