Keralam

ആശമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക്; തിങ്കളാഴ്ച സമരം കടുപ്പിക്കും, മുടിമുറിച്ച് പ്രതിഷേധിക്കും

സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന പീറ്റർ, അനിതകുമാരി, ശൈലജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്. ആവശ്ങ്ങൾ ഇതുവരെ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സമരം കടുപ്പിക്കാനാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് […]

Keralam

ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത്; 19പേർക്ക് 2000 രൂപ അധിക വേതനം നൽകും

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തതും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. ആശാപ്രവർത്തകർക്ക് അധിക വേതനം നൽകാൻ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി 38,000 രൂപ അധികമായി വകയിരുത്തി. പഞ്ചായത്തിലെ 19 ആശാ പ്രവർത്തകർക്ക് 2000 രൂപ വെച്ച് അധിക വേതനം […]

Keralam

‘ചോദിക്കുന്നത് വലിയ തുക, എങ്ങനെ അത് കൊടുക്കാൻ കഴിയും; കേന്ദ്രം കൂടി ഇടപ്പെട്ട് പരിഹാരം കാണണം’; മന്ത്രി വി ശിവൻകുട്ടി

ആശാ വർക്കേഴ്സ് ചോദിക്കുന്നത് വലിയ തുകയെന്നും വേതനം കൂട്ടാൻ നിലവിലെ സാഹചര്യതിൽ കഴിയില്ലെന്നും തൊഴിൽമന്ത്രി വി ശിവൻകുട്ടി. കേന്ദ്രം കൂടി ഇടപ്പെട്ട് പരിഹാരം കാണണം. തൊഴിൽമന്ത്രിയായ തനിക്ക് ആശാ വർക്കേഴ്സ് ഒരു കത്ത് പോലും നൽകിയിട്ടില്ല. അപ്പോൾ തന്നെ ദുഷ്ടലാക്ക് മനസിലാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു. നയപരമായ തീരുമാനവും […]

Keralam

‘ശമ്പളമില്ലാതെയാണ് ഇവർ സമരം ചെയ്യുന്നത്’; ആശമാരുടെ സമരപ്പന്തലിലെത്തി 50,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. സമരപന്തലിൽ എത്തി ആശമാരുടെ സമരത്തിന് 50000 രൂപ നൽകി. ഈ സഹായം ഒന്നാം ഘട്ടമായി എടുത്താൽ മതിയെന്നും കാശ് ഉണ്ടെങ്കിൽ ഇനിയും സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ആശമാർ സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടല്ല, അവർക്ക് […]

Keralam

പ്രതിഷേധം കടുപ്പിക്കാൻ ആശാവർക്കർമാർ; കൂട്ട ഉപവാസം ഇരിക്കും

പ്രതിഷേധം കടുപ്പിച്ച് ആശാവർക്കേഴ്സ്. ആശമാർ സെക്രട്ടറിയേറ്റിന് കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസം ഇരിക്കുന്നത്. ഈമാസം ഇരുപത്തിനാലിന് ആശാ വർക്കർമാർ കൂട്ട ഉപവാസം ഇരിക്കുക. ആശാവർക്കർമാരുടെ സമരം 41-ാം ദിവസത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെയാണ് കൂട്ട ഉപവാസത്തിന് ആശമാർ നീങ്ങുന്നതിന്. അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരവും തുടരുന്നുണ്ട്. […]

Keralam

‘വീണാ ജോർജ് ഡൽഹിയിൽ പോയത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനല്ല’; എം വി ഗോവിന്ദൻ

ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ പോയത് ജെ പി നഡ്ഡയെ കാണാനായിരുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്യൂബൻ പ്രതിനിധികളെ കാണാനുള്ള കേരള ഡെലിഗേഷൻ്റെ ഭാഗമായാണ് മന്ത്രി ഡൽഹിയിലേക്ക് പോയത്, അതിൻ്റെ കൂടെ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഡൽഹിയിൽ പോകുമ്പോൾ […]

Keralam

രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന സമരം ആര് വിചാരിച്ചാലും തീർക്കാൻ കഴിയില്ല; മന്ത്രി എംബി രാജേഷ്

ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ടീയമാണെന്ന് ആവർത്തിച്ച് സർക്കാർ. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന സമരം ആര് വിചാരിച്ചാലും തീർക്കാൻ കഴിയില്ലെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ആശാ വർക്കർമാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന സബ്മിഷന് മറുപടി പറയുമ്പോഴാണ് സർക്കാർ […]

Keralam

‘ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല’; വിശദീകരണവുമായി വീണാ ജോർജ്

ഡൽഹി യാത്രയിൽ വിശദീകരണവുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രമന്ത്രിയെ കാണുമെന്നാണ് പറഞ്ഞതെന്നും മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ വ്യക്തമാക്കി. മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമാണെന്നും മന്ത്രി ആരോപിച്ചു. ആശമാരുടെ കാര്യത്തിൽ […]

Keralam

ജെ പി നഡ്ഡയെ കാണാൻ അനുമതി ലഭിച്ചില്ല; നിവേദനം നൽകിയെന്ന് മന്ത്രി വീണാ ജോർജ്

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാൻ മന്ത്രി വീണാ ജോർജിന് അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മിഷണർ വഴി കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വീണാ ജോർജ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റസിഡന്റ് കമ്മിഷണർ വഴി നിവേദനം നൽകി. ആശാ വർക്കേഴ്സിന്റേത് ഉൾപ്പെടെയുള്ള വിഷയങ്ങൾ നിവേദനത്തിൽ […]

Keralam

ജെ പി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്; കേരളത്തിൻറെ 4 ആവശ്യങ്ങൾ ഉന്നയിക്കും, മന്ത്രി വീണാ ജോർജ്

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്താൻ മന്ത്രി വീണാ ജോർജ് ഡൽഹിയിൽ എത്തി. സമരം നടത്തുന്ന ആശാവർക്കേഴ്സുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി ഡൽഹിയിലേക്ക് പുറപ്പെട്ടത്. ജെപി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കണം എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കൊപ്പം കേരളത്തിന് […]