ആശാ വർക്കേഴ്സിന് ഓണറേറിയം വർധിപ്പിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ; KPCC നിർദേശം നൽകി
ആശാ വർക്കേഴ്സിന് ഓണറേറിയം വർധിപ്പിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കെപിസിസി നിർദേശം. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനാണ് സർക്കുലർ നൽകിയത്. സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാവർക്കേഴ്സ് നാളെ മുടി മുറിച്ചു പ്രതിഷേധിക്കും. ആശമാർക്ക് ധനസഹായം നൽകാൻ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തും മണ്ണാർക്കാട് നഗരസഭയും തീരുമാനിച്ചിരുന്നു. […]
