District News

കോട്ടയം ചങ്ങനാശേരി കുരിശുമ്മൂട്ടിലെ റോഡരികിലെ കടയിൽ നിന്ന യുവാവിനെ ഗുണ്ടാ സംഘം തലയ്ക്കടിച്ചു വീഴ്ത്തി

കോട്ടയം: ചങ്ങനാശേരി കുരിശുമ്മൂട്ടിലെ റോഡരികിലെ കടയിൽ നിന്ന യുവാവിനെ ഗുണ്ടാ സംഘം തലയ്ക്കടിച്ചു വീഴ്ത്തി.കുരിശുമ്മൂട് പ്ലാപ്പറമ്പിൽ ഗസാലി(39)യെയാണ് അക്രമി തലയ്ക്കടിച്ചു വീഴ്ത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിനു സമീപത്തെ കടയിൽ പാൽ വാങ്ങാൻ വന്നതായിരുന്നു ഗസാലി. ഇയാൾ കടയിൽ എത്തുമ്പോൾ ഇയാളുടെ സുഹൃത്തും സമീപത്ത് നിന്നിരുന്നു. […]