നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി മുഖം ഉണ്ടാകില്ലെന്ന് AICC, സ്ഥാനാർഥി നിർണയം വിജയ സാധ്യത നോക്കി
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി മുഖം ഉണ്ടാകില്ലെന്ന് എഐസിസി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം വിജയ സാധ്യത നോക്കി മാത്രം മതിയെന്ന് സംസ്ഥാനത്തെ നേതാക്കൾക്ക് എഐസിസി നിർദേശം. സുപ്രധാന തീരുമാനങ്ങളെടുക്കാൻ കോർ കമ്മിറ്റി രൂപീകരിക്കും. ഇന്നലെ നടന്ന ഹൈക്കമാൻഡിന്റെ അടിയന്തര യോഗത്തിലേക്കു ക്ഷണം കിട്ടിയവരെല്ലാം കോർ കമ്മിറ്റിയുടെ ഭാഗമാകും. […]
