Keralam

ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ച; കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക്

ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരാണ് ഡൽഹിക്ക് തിരിക്കുന്നത്. സ്‌ക്രീനിങ്ങ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തും.  ആദ്യഘട്ട സ്ഥാനാർഥി പട്ടിക വളരെ വേഗത്തിൽ തയാറാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. നേരത്തെ ഒരു […]

Keralam

നിയമസഭാ തിരഞ്ഞെടുപ്പ്; മണ്ണാര്‍ക്കാട് സീറ്റില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐ

നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് സീറ്റില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐ. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയെ മത്സരിപ്പിക്കാനാണ് ധാരണ. സാമുദായിക ബന്ധങ്ങളും പൊതു സ്വീകാര്യതയുമുഉള്ള വ്യക്തിയെ തേടി നേതൃത്വം അന്വേഷണം തുടങ്ങി. പാര്‍ട്ടി സ്ഥാനാര്‍ഥി തുടര്‍ച്ചയായി തോല്‍ക്കുന്ന പശ്ചാത്തലത്തിലാണ് സ്വതന്ത്ര പരീക്ഷണം. കൃഷ്ണ മേനോന്‍ മുതല്‍ ജോസ് ബേബി വരെ […]

Keralam

തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കും; വി ജോയ് വീണ്ടും മത്സരിക്കുന്നതിൽ നേതൃത്വത്തിന് വിയോജിപ്പ്

തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ മത്സരിച്ചേക്കും. ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിയോജിപ്പ് അറിയിച്ചു. വർക്കലയിൽ […]

Keralam

‘ മുഖ്യമന്ത്രിയാരാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും; ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കും’; രമേശ് ചെന്നിത്തല

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാരാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  തിരഞ്ഞെടുപ്പ് വിജയിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും ഹൈക്കമാന്‍ഡിന് തന്നില്‍ വിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ്. കോണ്‍ഗ്രസ് […]

Keralam

‘എംപിമാർക്കും പരാജയപ്പെട്ടവർക്കും അവസരമില്ല’; നിയമസഭ പോരാട്ടത്തിന് പുത്തൻ മാർഗനിർദ്ദേശവുമായി കോൺഗ്രസ്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ചൂടിലാണ് കേരളം. ഏപ്രിൽ മാസത്തിൽ വോട്ടെടുപ്പ് നടത്തനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പദ്ധതി. തെരഞ്ഞെടുപ്പിനെ തുടർന്ന് അടുത്ത ആഴ്‌ചയോടെ സ്ഥാനാർത്തികളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർണയിക്കുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ ഇറക്കിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ പത്ത് വർഷമായി പ്രതിപക്ഷത്തിരുന്ന […]

Keralam

നിയമസഭ തിരഞ്ഞെടുപ്പ്; 40 സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കി കോൺ​ഗ്രസ് സ്ക്രീനിങ് കമ്മിറ്റി

നിയമസഭ തിരഞ്ഞെടുപ്പിൽ 40 സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കി സ്ക്രീനിങ് കമ്മിറ്റി. സിറ്റിങ്, സംവരണ മണ്ഡലങ്ങൾ, ഒറ്റ പേരിലേക്കെത്തിയ മണ്ഡലങ്ങൾ എന്നിവിടങ്ങളിലെ സ്ഥാനാർഥികൾ ആദ്യ പട്ടികയിൽ ഉണ്ടാകും. സംവരണ സീറ്റുകളിൽ ധാരണയിലെത്താൻ കൊടിക്കുന്നിൽ സുരേഷ് എംപിയുമായി സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. സ്ഥാനാർഥി പ്രഖ്യാപനം […]

Keralam

എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും.KPCC നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് […]

District News

പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ; മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകി

പാലായിൽ സീറ്റുറപ്പിച്ച് മാണി സി കാപ്പൻ. യുഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയെന്നും കാപ്പൻ പറഞ്ഞു. പാലായിൽ കഴിഞ്ഞതവത്തേതിനേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നും മാണി സി കാപ്പൻ. താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്കാതിരുന്നത്. ഭരണപക്ഷത്ത് ഇരുന്നപ്പോൾ 80 കോടി രൂപയുടെ […]

Keralam

‘വര്‍ഗീയതയുടെ കാര്യത്തില്‍ വെള്ളാപ്പള്ളിയോട് വിട്ടുവീഴ്ചയില്ല; അവര്‍ക്ക് എന്നെ ഇഷ്ടമല്ല; പിന്നെങ്ങനെ പ്രശ്‌നങ്ങള്‍ സെറ്റില്‍ ചെയ്യും’; വിഡി സതീശന്‍

വര്‍ഗീയതയുടെ കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തന്നോട് താത്പര്യമില്ല. പിന്നെ എങ്ങനെ പ്രശ്‌നം പറഞ്ഞുതീര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മുഖ്യമന്ത്രി […]

Keralam

‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രം ബിജെപിക്ക് കോട്ടയത്ത് വോട്ടുകുറഞ്ഞതെന്ത്?’ പിന്നില്‍ തിരുവഞ്ചൂരിന്റെ ഇടപെടലെന്ന് സിപിഐഎം

കോട്ടയത്ത് കഴിഞ്ഞ തവണ ബിജെപിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സീറ്റ് ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി സിപിഐഎം. അദ്ദേഹം കുടുംബ ബന്ധമുപയോഗിച്ച് തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയാണ് ബിജെപിക്കുവേണ്ടി മത്സരിച്ചതെന്ന് സിപിഐഎം നേതാവ് കെ അനില്‍ കുമാര്‍ ആരോപിച്ചു. അതിന്റെ ഭാഗമായുണ്ടായ അടിയൊഴുക്കാണ് അദ്ദേഹത്തിന്റെ വിജയത്തിന് വഴിവച്ചത്. ഈ തദ്ദേശ തിരഞ്ഞെടുപ്പിലേയും ലോക്‌സഭാ […]