District News

അതിരമ്പുഴ പള്ളി തിരുനാൾ; നവദിന തിരുനാളൊരുക്കം നാളെ മുതൽ

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവദിന മദ്ധ്യസ്ഥ പ്രാർത്ഥനയും വിശുദ്ധ കുർബാനയും നാളെ ആരംഭിക്കും. ഈ മാസം 10,11നും 13 മുതൽ 18 വരെയും ദിവസവും രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും ലദീഞ്ഞ്, മദ്ധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. […]

Local

കേരളാ കോൺഗ്രസ് സ്‌റ്റിയറിംഗ്‌ കമ്മിറ്റി മെമ്പർ ജെ. ജോസഫ് ഉപ്പൂട്ടുങ്കൽ അന്തരിച്ചു

അതിരമ്പുഴ :കേരളാ കോൺഗ്രസ് സ്‌റ്റിയറിംഗ്‌ കമ്മിറ്റി മെമ്പർ ജെ. ജോസഫ് അന്തരിച്ചു.കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും മുൻ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അതിരമ്പുഴ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും കൂടാതെ അതിരമ്പുഴയുടെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു ജെ.ജോസഫ് ഉപ്പൂട്ടുങ്കൽ. […]

Local

ഹെർബൽ ഗാർഡനിലേയ്ക്ക് ഔഷധ സസ്യങ്ങൾ സംഭാവന ചെയ്തു

അതിരമ്പുഴ: അതിരമ്പുഴ കുടുബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന ഹെർബൽ ഗാർഡനിലേയ്ക്ക് ഔഷധ സസ്യങ്ങൾ സംഭാവന ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് അംഗം നിർമല ജോഷി പൊയ്യാറ്റിൽ ആണ് ഔഷധ സസ്യങ്ങൾ സംഭാവന ചെയ്തത്.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സച്ചു, എം എൽ എസ് പി  ബിബിത, ആശാ വർക്കർ […]

Local

അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ.പി. സ്കൂളിലെ ‘ എൻ്റെ കറിത്തോട്ടം’ പദ്ധതി ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ : അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി. സ്കൂളിൽ ‘ എൻ്റെ കറിത്തോട്ടം’ പദ്ധതി അതിരമ്പുഴ ഫെഡറൽ ബാങ്കിൻ്റെ പങ്കാളിത്തത്തോടെ ബാങ്ക് മാനേജർ ശരത് കെ എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാ. എബ്രാഹം കാടാത്തു കളത്തിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ജെയിംസ് കുര്യൻ പരിസ്ഥിതി ദിന […]

Local

അതിരമ്പുഴ റീത്താ ചാപ്പലിൽ വിശുദ്ധ റീത്തായുടെ തിരുനാളിനു തുടക്കമായി:പ്രധാനതിരുനാള്‍ ദിനം മെയ് 25ന്

അതിരമ്പുഴ: സെന്‍റ് മേരീസ്  റീത്താ ചാപ്പലിൽ വിശുദ്ധ റീത്തായുടെ തിരുനാളിനു തുടക്കമായി ഫാ.ജോബി മംഗലത്ത്കരോട്ട് സിഎംഐ വിശുദ്ധ കുർബാനയർപ്പിച്ചു. 17 വരെയും 19 മുതല്‍ 22 വരെയും വൈകുന്നേരം 4.30 നും 18ന് രാവിലെ ആറിനും ജപമാലയും മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും നടക്കും. ഫാ. ജോബി മംഗലത്ത്കരോട്ട് […]

Local

കോട്ടയ്ക്കുപുറം സെന്റ്‌ മാത്യുസ് ഇടവകയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

കോട്ടയ്ക്കുപുറം: കോട്ടയ്ക്കുപുറം സെന്റ്‌ മാത്യുസ് ഇടവകയുടെ വജ്ര ജൂബിലി സമാപന ആഘോഷം നടന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം കൃതജ്ഞതാ ബലിയർപ്പിച്ചു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ സമാപന സന്ദേശം നൽകി. ഫ്രാൻസിസ് ജോർജ് എംപി, ഡോ.മാണി പുതിയടം,ഡോ.ജോസഫ് മുണ്ടകത്തിൽ, ഫാ.ഫിലിപ്പ് […]

Local

കോട്ടയ്ക്കപ്പുറം സെന്റ്‌ മാത്യൂസ് ദേവാലയത്തില്‍ ” മെൽസാദ് നുഹ്റാ ” ആയിരം പേർ ഒരുമിച്ചിരുന്ന് ബൈബിൾ പകർത്തി എഴുതുന്നു

അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതയിലെ അതിരമ്പുഴ ഫൊറോനയിലെ കോട്ടയ്ക്കപ്പുറം സെന്റ്‌ മാത്യൂസ് ഇടവകയിലെ ഇടവകാംഗങ്ങളിൽ ആയിരം പേർ ഒരുമിച്ചിരുന്ന് ബൈബിൾ പകർത്തി എഴുതുന്നു. “മെൽസാദ് നുഹ്റാ ” വചനത്തിന്റെ വെളിച്ചം – എന്നാണ് ഈ പ്രോഗ്രാമിന്റെ പേര്. ഫ്രാൻസിസ് മാർപാപ്പ 2025 ആം ആണ്ടിനെ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന്റെ മഹാ ജൂബിലി […]

Local

അതിരമ്പുഴ സെന്റ് മേരീസ്‌ ഗേള്‍സ് ഹൈസ്കൂളിൽ പഠനോത്സവം ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ :അതിരമ്പുഴ സെന്റ് മേരീസ്‌ ഗേള്‍സ് ഹൈസ്കൂളിൽ പഠനോത്സവം നടത്തി.സ്‌കൂളുകളിൽ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വായത്തമാക്കിയ കഴിവുകളുടെ നേർക്കാഴ്ച ഒരുക്കിയാണ് പരിപാടി നടത്തിയത്. വാർഡ് മെമ്പർ ബേബിനാസ് അജാസ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ടോണി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡന്റ്‌ മഞ്ജു ജോർജ് ആശംസകൾ […]

Local

അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

അതിരമ്പുഴ: ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഹസീന സുധീർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിസി ജോൺ, ഐ സി ഡി എസ് സൂപ്പർവൈസർ അഞ്ജു ബി […]

Local

അതിരമ്പുഴ സെൻറ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നളെ

അതിരമ്പുഴ: സെൻറ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നളെ നടക്കും. നാളെ രാവിലെ 10 ന് സെൻറ് മേരീസ് പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും.സ്കൂൾ മാനേജർ ഫാ. […]