Local

അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും കപ്പാസിറ്റി ബിൽഡിംഗ് ലൈഫ് സ്കിൽസ് പ്രോഗ്രാമും നടത്തി

അതിരമ്പുഴ : കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസി (എസ്.എൽ.സി.എ) കേരള, ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അതിരമ്പുഴ യുവദീപ്തി ഫൊറോനയുടെ സഹകരണത്തോടെ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും, എൻ.എസ്.എസ് […]

Local

എംജി സർവകലാശാലയിൽ തൊഴിൽമേള 27 ന്

അതിരമ്പുഴ:  എംജി സർവകലാ ശാലയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെൻററുമായി ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽമേള 27നു സർവകലാശാലയിൽ നടക്കും. ബാങ്കിങ്, കമ്യൂണിക്കേഷൻ,കേബിൾ ടിവി,സൂപ്പർ മാർക്കറ്റ് മേഖലകളിലെ സ്‌ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 400 തൊഴിലവസരങ്ങളുണ്ട്. പത്താം ക്ലാസ്, പ്ലസ്‌, ഐടിഐ, ഡിപ്ലോമ, […]

Local

അതിരമ്പുഴയിൽ കെഎസ്ഇബി ലൈന്‍മാന്‍ ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു

അതിരമ്പുഴ: കെഎസ്ഇബി ലൈന്‍മാന്‍ ജോലിക്കിടെ പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. കെ എസ് ഇ ബി അതിരമ്പുഴ സെക്‌ഷനിലെ ലൈന്‍മാന്‍  ജയദേവൻ  ഇ ആർ (49) ആണ്  മരിച്ചത്. അതിരമ്പുഴ പാറോലിക്കൽ  ഭാഗത്തുവെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ആശുപത്രിയിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Local

കോട്ടയ്ക്കുപുറം കൂർക്കകാലായിൽ സാബു ജോസഫ് അന്തരിച്ചു

അതിരമ്പുഴ: കോട്ടയ്ക്കുപുറം കൂർക്കകാലായിൽ പരേതനായ ജോസഫിൻ്റെ മകൻ സാബു ജോസഫ് (54 – വയസ് ) നിര്യാതനായി. പരേതൻ കെ എസ് ഇ ലിമിറ്റഡ് വേദഗിരി യൂണിറ്റ് ജീവനക്കാരനാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്  വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം. കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് ദേവാലയത്തിൽ . മാതാവ് […]

Local

അതിരമ്പുഴ റീത്താ ചാപ്പലിൽ വിശുദ്ധ റീത്താ പുണ്യവതിയുടെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: റീത്താ ചാപ്പലിൽ വിശുദ്ധ റീത്താ പുണ്യവതിയുടെ തിരുനാളിന് കൊടിയേറി. വൈകുന്നേരം 5:00 ന്  വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് പ്രസുദേന്തി വാഴിക്കൽ, വിശുദ്ധ കുർബാന,വചന സന്ദേശം നാളെ (ശനി) വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം  ഫാ. സാജൻ പുളിക്കൽ (സന്ദേശനിലയം […]

Local

പാറോലിക്കൽ ചാപ്പലിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: പാറോലിക്കൽ ചാപ്പലിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച വൈകുന്നേരം 5:30 ന്  വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.  ശനിയാഴ്ച വൈകിട്ട് 5 ന് രൂപം പ്രതിഷ്ഠിക്കൽ നടക്കും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് , തിരുനാൾ പ്രദക്ഷിണം ചെറുപുഷ്പാശ്രമത്തിലേക്ക് എന്നിവ നടക്കും. […]

Local

കാഞ്ഞിരംകാലായിൽ കെ.എം. ജോസഫ് (കുഞ്ഞച്ചൻ) അന്തരിച്ചു; സംസ്‌കാരം നാളെ

അതിരമ്പുഴ: കാഞ്ഞിരംകാലായിൽ കെ.എം. ജോസഫ് (കുഞ്ഞച്ചൻ – 67) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9.30 ന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ ഗ്രേസി പാറമ്പുഴ കുന്നത്തുശേരിയിൽ കുടുംബാംഗം. മക്കൾ: ജോസ്ന, ജോസ്മി. മരുമക്കൾ: ജോബി കുറിപുറത്തുമുളങ്കാട്ടിൽ ( കുറിച്ചിത്താനം), വിശാൽ ചിരട്ടേപറമ്പിൽ (വെള്ളൂർ).