
അതിരമ്പുഴയിൽ അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി
അതിരമ്പുഴ: അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി. അതിരമ്പുഴ ചന്തയ്ക്കു സമീപം പുന്നയ്ക്കാപ്പള്ളിയിൽ ജെയിംസ് ജോസഫാണ് അയൽവാസി വീട് ആക്രമിക്കുകയും തന്നെയും ഭാര്യയേയും മർദ്ദിക്കുകയും ചെയ്തതായി പോലീസിൽ പരാതി നല്കിയത്. പ്രവാസിയായ മകനെ ഫോണിൽ ഭീക്ഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കവിളിലെ എല്ലിന് സാരമായി പരിക്കേറ്റ ജയിംസ് ആശുപത്രിയിൽ ചികിത്സതേടി.