
ചാന്ദ്രപ്രഭയിൽ അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ.പി സ്കൂൾ
അതിരമ്പുഴ: വേറിട്ട രീതിയിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ച് അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ.പി.സ്കൂൾ. ഹെഡ്മിസ്ട്രസ് ബീന ജോസഫ് ചാന്ദ്രദിന സന്ദേശം നൽകി. ചാന്ദ്രദിന യാത്രയെ പ്രതിനിധീകരിച്ച് ചാന്ദ്രപേടകവും, റോക്കറ്റുകളും പോസ്റ്ററുകളും, ചാന്ദ്ര പ്രഭ പൊഴിക്കുന്ന രാത്രി ആകാശവും അടങ്ങിയ പ്രദർശനം കുട്ടികളിൽ കൗതുകം നിറച്ചു.അമ്പിളിക്കവിതകളുടെ കാവ്യാവിഷ്കാരം പുതുമയാർന്ന അനുഭവമായിരുന്നു.