
athirampuzha


ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു അതിരമ്പുഴ യുവദീപ്തി എസ് എം വൈ എം
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ സെൻട്രൽ യൂണിറ്റ് വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി റവ.ഫാ. സച്ചിൻ കുന്നോത്ത് വൃക്ഷത്തൈ നട്ടു. യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ ഫൊറോന […]

അതിരമ്പുഴ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ജൂൺ 11 ന്; പ്രചാരണം ശക്തമാക്കി മുന്നണികൾ
അതിരമ്പുഴ : അതിരമ്പുഴ റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 11 ന് നടക്കും. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ പ്രവർത്തനങ്ങൾ ഊർജിതമാക്കി മൂന്നണികൾ. യു ഡി എഫ്, എൽ ഡി എഫ് മുന്നണികൾക്ക് പുറമേ ഇതാദ്യമായി ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് സജീവമാണ്. […]

അതിരമ്പുഴയിൽ അതിഥി തൊഴിലാളികളുടെ പരാക്രമം; കരുണ റെസിഡൻസ് അസോസിയേഷന്റെ ദിശാബോർഡ് നശിപ്പിച്ചു: വീഡിയോ
അതിരമ്പുഴ: അതിരമ്പുഴ – പാറോലിക്കൽ റോഡിൽ ഐയ്ക്കരകുന്നേൽ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കരുണ റെസിഡൻസ് അസോസിയേഷന്റെ ദിശാബോർഡ് നശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്, തുടർന്ന് തൊട്ടടുത്തുള്ള വീട്ടിലെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് സമീപത്തെ അതിഥി തൊഴിലാളികൾ ആണെന്ന് തിരിച്ചറിയുന്നത്. ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് […]

അതിരമ്പുഴ മാവേലിനഗർ ശുദ്ധജല പദ്ധതി ഉദ്‌ഘാടനം ബുധനാഴ്ച
ഏറ്റുമാനൂർ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൽ മാവേലിനഗർ നിവാസികളുടെയും സ്വപ്ന പദ്ധതിയായ മാവേലിനഗർ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് സെർജോ നഗറിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആര്യ രാജൻ ഉദ്ഘാടനം നിർവഹിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ […]

അതിരമ്പുഴ സെന്റ് മേരിസ് എൽപി സ്കൂളിൽ അക്കാദമിക മികവുകളുടെ അവതരണവും പ്രദർശനവും നടന്നു: വീഡിയോ
അതിരമ്പുഴ സെന്റ് മേരിസ് എൽപി സ്കൂളിൽ 2022 23 അധ്യയന വർഷത്തെ അക്കാദമിക മികവുകളുടെ അവതരണവും പ്രദർശനവും സ്കൂൾ അങ്കണത്തിൽ അരങ്ങേറി. ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സമ്മേളനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മേരി സമ്മേളനത്തിന് അധ്യക്ഷത […]

അലിവ് ചാരിറ്റബിൾ സൊസൈറ്റി അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു
അതിരമ്പുഴ: ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ഉന്നമന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അലിവ് ചാരിറ്റബിൾ സൊസൈറ്റി അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. നാസർ ദാറുസലാം അധ്യക്ഷനായിരുന്നു. കസിബ് കെ ഇ, മൗലവി നൗഷാദ് താലീലി, വാർഡ് മെമ്പർ […]

അതിരമ്പുഴയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഭാര വിതരണം ആരംഭിച്ചു
അതിരമ്പുഴ: കടുത്ത വേനൽ ചൂടിൽ ജനങ്ങൾക്ക് ആശ്വാസവുമായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഭാര വിതരണം ആരംഭിച്ചു. ജില്ലയിൽ ആദ്യമായിട്ടാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഒരു പഞ്ചായത്തിൽ വേനൽക്കാലത്ത് ഇത്തരത്തിലുള്ള പ്രവർത്തനം ആരംഭിക്കുന്നത്. വേനൽ ചൂട് കുറയുന്നത് വരെ സൗജന്യമായി സംഭാരം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് […]

സ്വാശ്രയത്വം – അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു
പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്വാശ്രയത്വം എന്ന പേരില്‍ അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച […]

അതിരമ്പുഴയിൽ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം വരുന്നു
ഏറ്റുമാനൂർ: അതിരമ്പുഴയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കും. ഇതു സംബന്ധിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുൾ റഹ്‌മാൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സ്ഥലം എം എൽ എ കൂടിയായ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ മഹാത്മാഗാന്ധി സർവ്വകലാശാല […]