athirampuzha
അതിരമ്പുഴയിൽ അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി
അതിരമ്പുഴ: അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി. അതിരമ്പുഴ ചന്തയ്ക്കു സമീപം പുന്നയ്ക്കാപ്പള്ളിയിൽ ജെയിംസ് ജോസഫാണ് അയൽവാസി വീട് ആക്രമിക്കുകയും തന്നെയും ഭാര്യയേയും മർദ്ദിക്കുകയും ചെയ്തതായി പോലീസിൽ പരാതി നല്കിയത്. പ്രവാസിയായ മകനെ ഫോണിൽ ഭീക്ഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കവിളിലെ എല്ലിന് സാരമായി പരിക്കേറ്റ ജയിംസ് ആശുപത്രിയിൽ ചികിത്സതേടി.
അതിരമ്പുഴ പള്ളിയിൽ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി
അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടന്നു .വിശുദ്ധ കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വൈകുന്നേരം അഞ്ചിന് വലിയ പള്ളിയിൽ നിന്നും കുരിശിൻ്റെ വഴി ആരംഭിച്ച് , ടൗൺ കപ്പേളയിലെ സന്ദേശത്തിനുശേഷം […]
അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ ഓശാന ഞായറാഴ്ച്ചയോടനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി: ചിത്രങ്ങളിലൂടെ
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ ഓശാന ഞായറാഴ്ച്ചയോടനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം ഭക്തിസാന്ദ്രമായി. രാവിലെ ആറുമണിക്ക് വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിന്റെ മുഖ്യ കാർമികത്വത്തിൽ ചെറിയ പള്ളിയിൽ നിന്നും വലിയ പള്ളിയിലേക്ക് ആരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് വി. കുർബാന നടന്നു. അസിസ്റ്റന്റ് […]
അതിരമ്പുഴ സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ പീഡാനുഭവവാര തിരുക്കർമങ്ങൾ നാളെ ഓശാന തിരുനാൾ ആചരണത്തോടെ ആരംഭിക്കും
അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ പീഡാനുഭവവാര തിരുക്കർമങ്ങൾ നാളെ ഓശാന തിരുനാൾ ആചരണത്തോടെ ആരംഭിക്കും.രാവിലെ 5.45 ന് സ്പ്ര തുടർന്ന് ഓശാന തിരുകർമ്മങ്ങൾ ചെറിയ പള്ളിയിൽ,കുരുത്തോല വെഞ്ചരിപ്പ്,പ്രദക്ഷിണം വലിയ പള്ളിയിലേക്ക് തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന. രാവിലെ 9:45 നും വൈകുന്നേരം 4.15നും വിശുദ്ധ കുർബാന […]
കുടുംബശ്രീയിലെ സാമ്പത്തിക തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണം; കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി
അതിരമ്പുഴ : അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കുടുംബശ്രീയിൽ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ ഉടൻ സ്ഥാനങ്ങളിൽ നീക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബശ്രീയിൽ നടന്ന തട്ടിപ്പ് സിഡിഎസ് ചെയർപേഴ്സൺൻ്റെയും ഭാരവാഹികളുടെയും അറിവോടെയാണ് നടന്നിരിക്കുന്നത്. സിപിഎമ്മിലെ പ്രദേശിക നേതൃത്വത്തിലെ ചിലർക്ക് […]
അതിരമ്പുഴ സെൻ്റ മേരീസ് ഫൊറോന പള്ളിയിൽ നാല്‌പതാം വെള്ളി ആചരണം നാളെ
അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചിട്ടുള്ള തീർഥാടനകേന്ദ്രമായ അതിരമ്പുഴ സെൻ്റ മേരീസ് ഫൊറോനാ പള്ളിയിൽ നാല്‌പതാം വെള്ളി ആചരണം നാളെ. രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന. തുടർന്ന് വലിയപള്ളിയിൽ നിന്ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി ആരംഭിക്കും. […]
അതിരമ്പുഴയിൽ ‘എലവേറ്റ് – 2025’ എജ്യൂക്കേഷൻ എക്സ്പോ മാർച്ച് 31 ന്
അതിരമ്പുഴ: ചങ്ങനാശേരി അതിരുപതയുടെ കമ്യൂണിറ്റി അവയർനെസ് ആൻഡ് റൈറ്റ്സ് പ്രൊട്ടക്ഷൻ (CARP) വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 31 ന് അതിരമ്പുഴയിൽ എജ്യൂക്കേഷൻ എക്സ്പോ – ‘എലവേറ്റ് 2025’ നടത്തും. എവിടേക്ക് ഏതു തലത്തിലേക്ക് തങ്ങളുടെ ഭാവിയെ കൊണ്ടുപോകണം എന്ന സന്നിഗ്ദാവസ്ഥയിൽ നട്ടം തിരിയുന്ന ഭാവി തലമുറയ്ക്ക് ദിശാബോധം നൽകുവാൻ കാർപ്പ് […]
ഏറ്റുമാനൂര്‍ ഉപജില്ലയിലെ ഏറ്റവും മികച്ച എയ്ഡഡ് എല്‍ പി സ്‌കൂളായി അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ പി സ്കൂളിനെ തെരഞ്ഞെടുത്തു
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഉപജില്ലയിലെ 2024-25 അധ്യയന വര്‍ഷത്തിലെ ഏറ്റവും മികച്ച എയ്ഡഡ് എല്‍ പി സ്‌കൂളായി അതിരമ്പുഴ സെൻ്റ്. അലോഷ്യസ് എൽ പി സ്കൂളിനെ തെരഞ്ഞെടുത്തു. ഏറ്റുമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീജ പി. ഗോപാല്‍ പുരസ്കാരം വിതരണം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ.ജോസഫ് മുണ്ടകത്തിൽ, ഹെഡ്മിസ്ട്രസ് ബീന […]
ചാസ്സ് അതിരമ്പുഴ മേഖല വനിതാ സമ്മേളനം നടത്തി
ഏറ്റുമാനൂർ : ചങ്ങനാശ്ശേരി അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റി അതിരമ്പുഴ വനിത മേഖല സമ്മേളനം ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർ പേഴ്സൺ ലൗലി ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചാസ്സ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിൻസ് ചോരേട്ട് […]
