Local

അതിരമ്പുഴയിൽ കേരളോത്സവത്തിന് തുടക്കമായി

അതിരമ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോ൪ഡിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2024 ന് അതിരമ്പുഴയിൽ തുടക്കമായി. കേരളോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ആരംഭിച്ച കായിക മത്സരങ്ങൾ നാളെയും തുടരും. കായിക മത്സരങ്ങൾ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലും എം ജി യൂണിവേഴ്സിറ്റി ഗ്രൗണ്ടിലുമായാണ് […]

Local

കേരള സ്റ്റേറ്റ് പാര ഗയിംസ് – 2024 ൻ്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ സ്വർണ്ണ മെഡൽ ഉൾപ്പടെ മികച്ച വിജയം നേടിയ റോബിൻ സെബാസ്റ്റ്യൻ അതിരമ്പുഴയുടെ അഭിമാനമായി

അതിരമ്പുഴ: അസോസിയേഷൻ ഫോർ ഡിഫറൻ്റിലി എബിൾഡ് ഓഫ് കേരള തിരുവനന്തപുരത്ത് സംഘടിപ്പിച്ച മൂന്നാമത് കേരള സ്റ്റേറ്റ് പാര ഗയിംസ് – 2024 ൻ്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടിയ അതിരമ്പുഴ കൂർക്കകാലായിൽ റോബിൻ സെബാസ്റ്റ്യൻ നാടിൻ്റെ അഭിമാനമായി. ഗയിംസിൻെറ ഭാഗമായി നടന്ന 14-ാംമത് കേരള […]

Local

അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ദേശീയ വിര വിമുക്തി ദിനാചരണം നടത്തി

അതിരമ്പുഴ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ദേശീയ വിര വിമുക്തി ദിനാചരണം നടത്തി. അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന ദേശീയ വിര വിമുക്തി ദിനാചരണം ഡോ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ്, […]

Local

വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന അതിരമ്പുഴയിൽ എം ഡി എം എയുമായി നാല് യുവാക്കൾ പിടിയിൽ

അതിരമ്പുഴ: അതിരമ്പുഴയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയ നാല് യുവാക്കൾ പിടിയിൽ.തെള്ളകം വലിയകാല കോളനി തടത്തിൽ പറമ്പിൽ വീട്ടിൽ നാദിർഷ (24), കണ്ണൂർ തളിപ്പറമ്പ് പുഷ്പഗിരി ഭാഗത്ത് ഫാത്തിമ മൻസിൽ വീട്ടിൽ മുഹമ്മദ് റമീസ് (21), ആർപ്പൂക്കര സൂര്യ കവല ഭാഗത്ത് നാഗംവേലിൽ വീട്ടിൽ […]

Local

അതിരമ്പുഴ സെൻ്റ് മേരിസ് എൽ പി സ്കൂളിൽ “ഹലോയ്സ് 2K24 ” സംഘടിപ്പിച്ചു

അതിരമ്പുഴ: സെൻ്റ് മേരിസ് എൽ പി സ്കൂളിൽ 2024 -25 അധ്യയന വർഷത്തെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി “ഹലോയ്സ് 2K24 ” സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ബേബിനാസ് അജാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ  സിസ്റ്റർ റോസ് കുന്നത്തുപുരയിടം അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് […]

Local

അതിരമ്പുഴ ഇലഞ്ഞിയിൽ ഇമ്മാനുവൽ മത്തായി ജോയ് നിര്യാതനായി

അതിരമ്പുഴ: ഇലഞ്ഞിയിൽ ഇമ്മാനുവൽ മത്തായി ജോയ് 75) നിര്യാതനായി. മൃതസംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

Local

അതിരമ്പുഴ ശിശുദിനത്തോടനുബന്ധിച്ച് യുവദീപ്തി എസ് എം വൈ എം പ്രവർത്തകർ അങ്കണവാടി കുട്ടികൾക്ക്‌ മധുരം നൽകി

അതിരമ്പുഴ: ശിശുദിനത്തോടനുബന്ധിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ യുവജനസംഘടനയായ യുവദീപ്തി എസ് എം വൈ എം അംഗങ്ങൾ അതിരമ്പുഴയിലെ അങ്കണവാടികൾ സന്ദർശിച്ച് കുട്ടികൾക്ക് മധുരം നൽകി. യൂണിറ്റ് ഡയറക്ടർ ആയ ഫാ. നവീൻ മാമ്മൂട്ടിലിന്റെ നേതൃത്വത്തിലാണ് മാറാമ്പ്, യൂണിവേഴ്സിറ്റി, മണ്ണാർകുന്ന് എന്നിവിടങ്ങളിലെ അംഗണവാടികളിൽ സന്ദർശനം നടത്തിയത്. അങ്കണവാടികളിലെ […]

Local

അതിരമ്പുഴ സർക്കാർ ആശുപത്രിയിൽ രാത്രികാലത്തും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന് കേരളാ കോൺഗ്രസ് (എം)

അതിരമ്പുഴ: അതിരമ്പുഴ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാലത്തും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന് കേരളാ കോൺഗ്രസ് (എം ) മണ്ഡലം കമ്മറ്റി അവശ്യപ്പെട്ടു.അതിരമ്പുഴ ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കുവാൻ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം ) അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് […]

Local

സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ബാഡ്മിൻ്റൺ വെള്ളി മെഡൽ നേടി അതിരമ്പുഴ സ്വദേശിനി സാന്ദ്ര അൽഫോൻസാ തോമസ്

അതിരമ്പുഴ : സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ബാഡ്മിൻ്റണിൽ വെള്ളി മെഡൽ നേടി സാന്ദ്ര അൽഫോൻസാ തോമസ് അതിരമ്പുഴയുടെ അഭിമാനമായി. ജൂനിയർ ഗേൾസ് ബാഡ്മിൻ്റൺ വിഭാഗത്തിലാണ് സാന്ദ്ര വെള്ളി മെഡൽ നേടിയത്. അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് സ്ക്കൂളിലെ വിദ്യാർത്ഥിനിയാണ്. അതിരമ്പുഴ പറയരുകുഴിയിൽ തോമസ് സെബാസ്റ്റ്യൻ്റെയും സോണിയ […]

Local

അതിരമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങൾ അടിച്ച് തകർത്ത കേസിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

അതിരമ്പുഴ :അതിരമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങൾ അടിച്ച് തകർത്ത കേസിലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അതിരമ്പുഴ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ, സർവീസ് സെന്ററിലെ ജീവനക്കാരനുമായി ഉണ്ടായ തർക്കത്തെ തുടർന്ന് സംഘമായി എത്തി ജീവനക്കാരെ ആക്രമിക്കുകയും കടകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത‌ കേസിലാണ് പ്രതികളായ 5 പേരെ […]