Local

അതിരമ്പുഴ ശ്രീകണ്ഠമംഗലം നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ഏറ്റുമാനൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

 അതിരമ്പുഴ : ശ്രീകണ്ഠമംഗലം നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ഏറ്റുമാനൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.വാർഡ് മെമ്പർ  അശ്വതി മോൾ കെ എ  ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് പി ജി അനിൽകുമാർ അധ്യക്ഷനായിരുന്നു. ലഹരി വസ്തുക്കളുടെ ദുരുപയോഗം, സൈബർ കുറ്റകൃത്യങ്ങൾ, പോക്സോ […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും കപ്പാസിറ്റി ബിൽഡിംഗ് ലൈഫ് സ്കിൽസ് പ്രോഗ്രാമും നടത്തി

അതിരമ്പുഴ : കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസി (എസ്.എൽ.സി.എ) കേരള, ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അതിരമ്പുഴ യുവദീപ്തി ഫൊറോനയുടെ സഹകരണത്തോടെ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും, എൻ.എസ്.എസ് […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച, ‘ഉന്നാൽ മുടിയും’ എന്ന ഹെയർ ഡൊണേഷൻ പരിപാടി,സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ‘ഉന്നാൽ മുടിയും’ എന്ന ഹെയർ ഡൊണേഷൻ പരിപാടി, സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. നവീൻ മമ്മൂട്ടിൽ അധ്യക്ഷത വഹിച്ചു.ഹെഡ്‌മിസ്ട്രസ്  ബിനി ജോസഫ് സ്വാഗതം ആശംസിച്ചു. ഒൻപതു കുട്ടികൾ […]

Local

വിജയത്തേരിലേറി അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ പി സ്കൂൾ

അതിരമ്പുഴ:ഏറ്റുമാനൂർ സബ്ജില്ല ശാസ്ത്രോൽസവത്തിൽ സാമൂഹ്യശാസ്ത്രത്തിൽ ഒന്നാം സ്ഥാനം ഓവറോൾ ട്രോഫിയും, ഗണിത ശാസ്ത്രം, ശാസ്ത്രം എന്നിവയിൽ രണ്ടാം സ്ഥാനം ഓവറോൾ ട്രോഫിയും  പ്രവൃത്തിപരിചയമേളയിൽ മികച്ച വിജയo എന്നിവ കരസ്ഥമാക്കിയ സെൻ്റ് അലോഷ്യസ് എൽ പി സ്‌കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും  സ്കൂൾ മാനേജർ ഡോ.ജോസഫ് മുണ്ടകത്തിൽ അഭിനന്ദിച്ചു. ചിട്ടയായ പരിശീലനവും, […]

Local

രുചി മേളം ഒരുക്കി അതിരമ്പുഴ സെൻ്റ്  മേരീസ് എൽപി സ്കൂളിലെ സിന്ധു രാജീവ്

ഏറ്റുമാനൂർ: പി എം പോഷന്റെ ഭാഗമായി സ്കൂൾ പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച പാചക മത്സരത്തിൽ ഏറ്റുമാനൂർ ഉപജില്ലയിൽ നിന്നും അതിരമ്പുഴ സെൻ്റ്  മേരീസ് എൽപി സ്കൂളിലെ സിന്ധു രാജീവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പോഷക സമൃദ്ധമായ വിഭവം തയ്യാറാക്കിയതിനോടൊപ്പം തയ്യാറാക്കാൻ എടുത്ത രീതിയും വൃത്തിയും , പ്രദർശിപ്പിച്ച രീതിയും […]

Local

ഏറ്റുമാനൂർ ഉപജില്ല പ്രവൃത്തി പരിചയമേളയിൽ സെക്കൻഡ് ഓവറോൾ കരസ്ഥമാക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ പി സ്കൂൾ

അതിരമ്പുഴ :ഏറ്റുമാനൂർ ഉപജില്ല പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത പത്തിനങ്ങളിൽ നാല് ഒന്നാം സ്ഥാനവും എ ഗ്രേഡും മൂന്ന് രണ്ടാം സ്ഥാനവും എ ഗ്രേഡും മൂന്നിനങ്ങളിൽ എ ഗ്രേഡും നേടി ആകെ 62 പോയിന്റോടുകൂടി സെക്കൻഡ് ഓവറോൾ കരസ്ഥമാക്കി അതിരമ്പുഴ സെൻ്റ്  മേരീസ് എൽ പി സ്കൂൾ ടീം. പങ്കെടുത്ത […]

Local

അതിരമ്പുഴയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം: രണ്ട് കടകൾ അടിച്ചു തകർത്തു, ആക്രമണം നടത്തിയത് കുപ്രസിദ്ധ ഗുണ്ടാ തലവൻ അച്ചു സന്തോഷിന്റെ കൂട്ടാളികൾ

അതിരമ്പുഴ :അതിരമ്പുഴയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം. രണ്ട് കടകൾ അക്രമി സംഘം അടിച്ചു തകർത്തു. മൊബൈൽ ഷോപ്പിൽ സാധനങ്ങളുടെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിലാണ് അക്രമി സംഘം കട അടക്കം തല്ലിത്തകർക്കുന്ന സാഹചര്യം ഉണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ സ്ഥാപനങ്ങളിലെ ജീവനക്കാരായ അമൽ, യദു എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

Local

അതിരമ്പുഴ കോട്ടയ്ക്കുപുറം സെന്റ് ജൂഡ്‌സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന്  നാളെ കൊടിയേറും

 അതിരമ്പുഴ: അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച മധ്യ ഏഷ്യയിലെ ആദ്യത്തെ പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കോട്ടയ്ക്കുപുറം സെന്റ് ജൂഡ്‌സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന് നാളെ കൊടിയേറും. വികാരി ഫാ. സോണി തെക്കുമുറിയിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും, അസിസ്റ്റന്റ് വികാരി ഫാ. ജസ്റ്റിൻ തൈക്കളം, […]

Local

അതിരമ്പുഴ ബ്ലോക്ക്‌ കുടുംബ ആരോഗ്യ കേന്ദ്രം തരം താഴ്ത്തിയതിൽ പ്രതിക്ഷേധിച്ച്‌ അതിരമ്പുഴയിലെ ജനപ്രതിനിധികളുടെ പ്രതിക്ഷേധ ധർണ്ണ

അതിരമ്പുഴ: അതിരമ്പുഴ ബ്ലോക്ക്‌ കുടുംബ ആരോഗ്യ കേന്ദ്രം തരം താഴ്ത്തിയതിൽ പ്രതിക്ഷേധിച്ച്‌ അതിരമ്പുഴയിലെ ജനപ്രതിനിധികളുടെ പ്രതിക്ഷേധ ധർണ്ണ കോട്ടയം ജില്ലാപഞ്ചായത്തു അംഗം റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. ധർണ സമരത്തെ അഭിസംബോധന ചെയ്തു ബ്ലോക്കു പഞ്ചായത്ത്‌ അംഗം അന്നമ്മ […]

Local

അതിരമ്പുഴ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തെ തരം താഴ്ത്തുന്നത് പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളി : അഡ്വ പ്രിൻസ് ലൂക്കോസ്

അതിരമ്പുഴ: ദിവസേന നൂറുകണക്കിന് രോഗികൾക്ക് ആശ്രയ കേന്ദ്രവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ റഫറൽ കേന്ദ്രവുമായ അതിരമ്പുഴ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തെ തരം താഴ്ത്തുന്നത് അതിരമ്പുഴ മേഖലയിലെയും സമീപപ്രദേശങ്ങലിലെയും നൂറുകണക്കിന് നിർധന രോഗികൾക്ക് ചികിത്സാ സഹായം നിഷേധിക്കുന്നതിന് തുല്യമാണെന്ന് അഡ്വ. പ്രിൻസ് ലൂക്കോസ് പറഞ്ഞു. പ്രാദേശിക തലത്തിലുള്ള ആരോഗ്യസേവനങ്ങൾ […]