Keralam

അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ 4 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി; കൊണ്ടുപോയത് കൂട്ടിരിപ്പുകാരി

പാലക്കാട് അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തി. കോട്ടത്തറ ആശുപത്രിയിൽ നിന്നും കാണാതായ നാലുമാസം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇന്ന് ഉച്ച മുതലാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ കണ്ടെത്താനായി ആശുപത്രിയിലും പരിസര പ്രദേശത്തുമായി പൊലീസിന്റെ നേതൃത്വത്തിൽ നീണ്ട പരിശോധനകൾ നടത്തിയിരുന്നുവെങ്കിലും […]

Keralam

പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ മർദ്ദിച്ച് കൊലപ്പെടുത്തി

പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ മർദ്ദിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ കൃഷ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. കൃഷ്ണന്‍റെ മക്കളായ രാജേഷ്(32), രഞ്ജിത്(28) എന്നീ സഹോദരങ്ങളാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. അച്ഛനെ മക്കള്‍ ഇരുവരും ചേര്‍ന്ന് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മക്കളെ കസ്റ്റഡിയിലെടുത്തു.

Keralam

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്ക്

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്. അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ഊരിലേക്ക് വരികയായിരുന്ന ഈശ്വരന്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. അടുത്തെത്തിയ ഈശ്വരനെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. ചിന്നം വിളിച്ച് പാഞ്ഞടുത്ത ആനയില്‍ നിന്ന് ഓടി […]