Automobiles

ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് വേ​ഗത്തിലാക്കാൻ വിൻഫാസ്റ്റ്; വാഹനങ്ങളുടെ ബുക്കിങ് ഉടൻ; 27 ന​ഗരങ്ങളിൽ ഡീലർഷിപ്പ്

ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് വേ​ഗത്തിലാക്കാൻ വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്. കേരളത്തിലെ മൂന്ന് ന​ഗരങ്ങളിലടക്കം രാജ്യത്ത് 27 പ്രധാന ന​ഗരങ്ങളിലാകും ഡീലർ‍ഷിപ്പുകൾ ആരംഭിക്കുക. ഈ മാസം 15 മുതൽ വാഹനങ്ങളുടെ ബുക്കിങ്ങുകൾ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലൂടെയാണ് വിൻഫാസ്റ്റിന്റെ ഇവികൾ ഇന്ത്യയിൽ […]

Automobiles

വിപണിയിൽ മത്സരം കടുക്കും; എംപിവി ശ്രേണിയിൽ സിട്രോണിന്റെ ഇ-സ്‌പേസ്ടൂറർ ഇന്ത്യയിലേക്ക്

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന്റെ പ്രീമിയം ഇലക്ട്രിക് എംപിവി മോഡലായ ഇ-സ്‌പേസ്ടൂറർ ഇന്ത്യൻ വിപണിയിലേക്ക്. നിലവിൽ ടൊയോട്ട, കിയ, എംജി എന്നിവയുടെ എപിവി മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ ഉള്ളത്. ഇതിലേക്ക് നാലാമനായി എത്താനൊരുങ്ങുകയാണ് സിട്രോൺ. സ്പേസ്ടൂററിന്റെ ഇലക്ട്രിക് മോഡലാണ് ഇന്ത്യയിലേക്ക് എത്തുക. വാഹനത്തിന്റെ നിർമാണം പൂർണമായും വിദേശത്തായിരിക്കും നടത്തുക. […]

Automobiles

700 കിലോമീറ്റര്‍ റേഞ്ച്, 7.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം; ഹ്യുണ്ടായി ഹൈഡ്രജൻ SUV പുറത്തിറക്കി

രണ്ടാം തലമുറ നെക്‌സോ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി. കഴിഞ്ഞ വർഷം വെളിപ്പെടുത്തിയ ഇനിഷ്യം കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നെക്സോയുടെ രണ്ടാം തലമുറ ആവർത്തനമാണിത്. 700 കിലോമീറ്റര്‍ റേഞ്ച് വരുന്ന വാഹനം 7.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ടോൺഡ് ഡൗൺ അലോയ് വീലുകൾ, റൂഫ് […]

Automobiles

ടെസ്‌ലയെ വീഴ്ത്തി ബിവൈഡി; വിപണിയിൽ മുന്നേറ്റം, ലാഭം 34 ശതമാനം

ഇലോൺ മസ്കിന്റെ ടെസ്‌ലയെ പിന്നിലാക്കി വിപണിയിൽ ചൈനയുടെ വൈദ്യുതവാഹന നിർമാതാക്കളായ ബിവൈഡി. വിറ്റുവരവിൽ ടെസ്ല ഏറെ പിന്നിലാണ്. കഴിഞ്ഞവർഷം 10,720 കോടി ഡോളർ വിറ്റുവരവാണ് ബിവൈഡിക്കുണ്ടായത്. എന്നാൽ ടെസ്‌ലക്ക് 9770 കോടി ഡോളർ ആണ് വിറ്റുവരവ്. വിപണിയിലെ മുന്നേറ്റം ബിവൈഡിയുടെ ലാഭം 34 ശതമാനമാണ് ഉയർന്നത്. 4030 കോടി […]

Business

‘ആറ് മാസത്തിനുള്ളിൽ പെട്രോള്‍ കാറിന്റെ വിലയില്‍ ഇലക്ട്രിക് കാറുകൾ എത്തും’; കേന്ദ്രമന്ത്രി നിതിൻ‌ ​ഗഡ്കരി

ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒരേ വിലയില്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ‌ ​ഗഡ്കരി. 32-ാമത് കൺവെർജൻസ് ഇന്ത്യ എക്സ്പോയെയും സ്മാര്‍ട്ട് സിറ്റീസ് ഇന്ത്യ എക്‌സ്‌പോയുടെ പത്താമത് എഡിഷനിൽ‌ ഡൽ​ഹിയിൽ സംസാരിക്കുകയായിരുന്നു അദേഹം. നിലവിൽ പെട്രോൾ കാറുകളേക്കാൾ വളരെ കൂടുതലാണ് ഇലക്ട്രിക് കാറുകളുടെ വില. പ്രദേശിക […]

Automobiles

വോൾവോ പ്രീമിയം എസ്.യു.വി C90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വോൾവോ പ്രീമിയം എസ്.യു.വി C90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷയേറിയ വാഹനമെന്ന് വിശേഷണമുള്ള വോൾവോയുടെ ഈ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലും അത് പോലെ തന്നെ ടെക്നോളജികളിലും നിറയെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്ത് ബ്രാൻഡിന്റെ ലൈനപ്പിലുളള നാല് എസ്‌യുവികളിൽ ഒന്നാണ് XC90. […]

Keralam

കേരളത്തിന്റെ നിരത്തുകളിലേക്ക് ഹൈഡ്രജൻ ബസ്; പരീക്ഷണ ഓട്ടത്തിന് റൂട്ട് റെഡി; പദ്ധതിയുമായി കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാരിന്റെ ​​ഗ്രീൻ ഹൈഡ്രജൻ പദ്ധതി കേരളത്തിലേക്കും. ഹൈഡ്രജൻ ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിലാണ്. 37 വാഹനങ്ങൾ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഓടിക്കാനാണ് തീരുമാനം. കേരളത്തിൽ തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി റൂട്ടുകളിലായിരിക്കും ഹൈഡ്രജൻ ബസുകളുടെ സർവീസ് നടത്തുക. ഒമ്പത് ഹൈഡ്രജൻ റീഫില്ലിങ് സ്റ്റേഷനുകളും പദ്ധതിയുടെ […]

Business

വിപണി പൊടിപൊടിച്ച് മാരുതി സുസുക്കി; ജനുവരിയില്‍ വിറ്റത് 2.12 ലക്ഷം കാറുകള്‍

പുതുവർഷത്തിന്റെ തുടക്കം തന്നെ വിൽപനയിൽ വൻ കുതിച്ച് ചാട്ടവുമായി മാരുതി സുസുക്കി. ജനുവരിയില്‍ മാരുതി സുസുക്കി 2,12,251 യൂണിറ്റ് വില്‍പ്പന നടത്തിയത്. 2024 ജനുവരിയില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന 1,99,364 യൂണിറ്റായിരുന്നു. 27,100 യൂണിറ്റുകൾ കയറ്റുമതി. 2024 ജനുവരിയില്‍ കയറ്റുമതി കണക്കുകള്‍ 23,932 യൂണിറ്റ് ആയിരുന്നു. മിനിസെ​ഗ്മെന്റിൽ കമ്പനി […]

Automobiles

നെക്‌സോൺ സിഎൻജി ഡാർക്ക് എഡിഷൻ അവതരിപ്പിച്ച് ടാറ്റ; വില 12.70 ലക്ഷം മുതൽ

നെക്‌സോൺ സിഎൻജി ഡാർക്ക് എഡിഷൻ അവതരിപ്പിച്ച് ടാറ്റ. മെറ്റാലിക് ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷൻ മുതൽ എസ്‌യുവിയുടെ അലോയ് വീലുകൾ വരെ പൂർണമായും കറുപ്പ് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലാണ് ഡ‍ാർക്ക് എഡിഷൻ എത്തുന്നത്. ക്രിയേറ്റീവ് പ്ലസ് എസ്, ക്രിയേറ്റീവ് പ്ലസ് പിഎസ്, ഫിയർലെസ് പ്ലസ് പിഎസ് എന്നീ […]

Automobiles

ഫോഡ് എവറസ്റ്റ് ഇന്ത്യയിലേക്ക്; മടങ്ങിവരവ് കളറാക്കാൻ കമ്പനി; എത്തുന്നത് 3 ലീറ്റർ വി6 എൻജിനുമായി

ഫോഡിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായിരുന്നു എൻഡവറിനെ ഇന്ത്യൻ നിരത്തുകളിൽ തിരിച്ചെത്തിക്കാനൊരുങ്ങുന്നു. എവറസ്റ്റ് എന്ന പേരിലാണ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും എത്തുന്നത്. കരുത്തോടെയാണ് മടങ്ങിവരവ്. എവറസ്റ്റിന് 3 ലീറ്റർ വി6 എൻജിൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികൾക്ക് വേണ്ടി പുറത്തിറക്കുന്ന 3 ലീറ്റർ വി6 എൻജിനാണ് ഇന്ത്യയിലേക്കും […]