Keralam

ആഗോള അയ്യപ്പ സംഗമം; സമവായം തുടർന്ന് ദേവസ്വം ബോർഡ്, പന്തളം കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച

ആഗോള അയ്യപ്പ സംഗമത്തിൽ സമവായം തുടർന്ന് ദേവസ്വം ബോർഡ്. സമവായ ശ്രമങ്ങളുടെ ഭാഗമായി ദേവസ്വം ബോർഡ് പന്തളം കൊട്ടാരം പ്രതിനിധികളുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നതാണ് പന്തളം കൊട്ടാരത്തിൻ്റെ പ്രധാന ആവശ്യം. അയ്യപ്പ സംഗമം മൂന്ന് സെക്ഷനുകളായാണ് നടക്കുന്നത്. രാവിലെ മുതൽ ഉച്ചവരെ […]

Keralam

ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി

എറണാകുളം: ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി. ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 10) മറുപടി നല്‍കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നൽകി. ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്‌റ്റ് നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റിസുമാരായ വി.രാജാ വിജയരാഘവന്‍, കെവി ജയകുമാര്‍ […]

Keralam

ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല; സുരേഷ് ഗോപി

ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്നും സുരേഷ് ഗോപി ചോദിച്ചു. അദ്ദേഹത്തോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. […]

Keralam

ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു

ശബരിമലയെ ആഗോളതലത്തിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു. എസ്.എൻ.ഡി.പി, എൻ.എസ്.എസ് നേതൃത്വത്തെ സംഗമത്തിലേക്ക് നേരിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ പി എസ് പ്രശാന്ത് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. എസ്.എൻ.ഡി.പി […]

Keralam

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് ദേവസ്വം ബോർഡിൻറെ ക്ഷണം

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് സുരേഷ്‌ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിൽ നേരിട്ടെത്തിയാണ് ക്ഷണിച്ചത്. അരമണിക്കൂറോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടു. വിശ്വാസമാണ് പ്രധാനമെന്നും ദേവസ്വം ബോർഡിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികളുടെ കൂട്ടായ്മയാണ് അയ്യപ്പ […]

Keralam

‘ശബരിമലയിൽ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം’: രമേശ് ചെന്നിത്തല

ശബരിമല വിഷയത്തിൽ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണമെന്ന് രമേശ് ചെന്നിത്തല. അത് ചെയ്യാതെ ശബരിമലയിൽ സർക്കാർ നടത്തുന്ന ‘ആഗോള അയ്യപ്പ സംഗമം’ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് ചെന്നിത്തല വിമർശിച്ചു. “ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സർക്കാർ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇതിലൂടെ […]

Keralam

ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡ്; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

ആഗോള അയ്യപ്പ സംഗമം  തീരുമാനിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒരു വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ച ആശയമാണിത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിഞ്ഞു. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തിയ ശ്രീലങ്കയില്‍ […]

Keralam

‘ആ​ഗോള അയ്യപ്പ സം​ഗമത്തിന് UDF ഇല്ല; സർക്കാർ അയ്യപ്പ ഭക്തരെ പരിഹസിക്കുന്നു’; വിഡി സതീശൻ

ആ​ഗോള അയ്യപ്പ സം​ഗമത്തിന് യുഡിഎഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ അയ്യപ്പ ഭക്തരെ പരിഹസിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയിലെത്തിച്ച മുന്നണിയും രാഷ്ട്രീയപ്രസ്ഥാനവുമാണ് സിപിഐഎമ്മും എല്‍ഡിഎഫും എന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ഈ സർക്കാർ വന്നതിന് ശേഷമാണ് തീർഥാടനം പ്രതിസന്ധിയിലായത്. ആചാര […]

Keralam

‘എതിര്‍ക്കുന്നവരെ നേരില്‍ കാണും’; ആഗോള അയ്യപ്പ സംഗമത്തിന് കൂടുതൽ പിന്തുണയുറപ്പിക്കാൻ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമത്തിന് കൂടുതൽ പിന്തുണയുറപ്പിക്കാൻ നീക്കം സജീവമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിട്ട് ക്ഷണിക്കും. എതിര്‍ക്കുന്നവരെ നേരില്‍ കാണും. പന്തളം കൊട്ടാരവുമായി ഈമാസം ആറിന് ചര്‍ച്ച നടത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് അംഗങ്ങളും പങ്കെടുക്കും. സുരേഷ് ഗോപിയെ നാലിന് നേരിട്ട് ക്ഷണിക്കും. സംസ്ഥാനത്തെ […]

Keralam

‘അയ്യപ്പ സംഗമം കാലോചിത തീരുമാനം; എൻ്റെ കാലത്തു നടത്താൻ കഴിയാത്തതിൽ സങ്കടം’; എ പത്മകുമാർ

അയ്യപ്പ സംഗമം കാലോചിത തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ. എൻ്റെ കാലത്തു നടത്താൻ കഴിയാത്തതിൽ സങ്കടമുണ്ട്. സർ‌ക്കാർ നൽകുന്നത് സ്വാഭാവിക പിന്തുണ. അതിൽ രാഷ്ട്രീയം കാണണ്ട. എതിർപ്പുകൾ അസഹിഷ്ണുതയുടെ രാഷ്ട്രീയം വളർത്തുന്നതിൻ്റെ ഭാഗമായെന്നും എ പത്മകുമാർ പറഞ്ഞു. സുപ്രീംകോടതി അഫിഡബിറ്റ് പ്രയാർ ഗോപാലകൃഷ്ണൻ്റെ […]