Keralam

നടിയെ അക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ ഇന്ന് വിസ്തരിക്കും

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ വിചാരണ അന്തിമ ഘട്ടത്തിലേക്ക്. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ ഇന്ന് വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ ഉച്ചയോടെയാകും വിസ്താരം നടക്കുക. 2021 ല്‍ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് കേസില്‍ തുടരന്വേഷണം നടത്തുകയായിരുന്നു. […]