India

റെയില്‍വേയിലെ ജോലി രാജിവച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട് ; ഇനി കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി : ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയില്‍വേയിലെ ജോലി രാജിവച്ചു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് നീക്കം. ജോലിയില്‍ നിന്ന് രാജിവച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചത്. വിനേഷ് ഫോഗട്ടും ബജ്‌റങ് പുനിയയും ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിവച്ചതിന് പിന്നാലെ വിനേഷ് ഫോഗട്ട്  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ […]

India

ഹരിയാനയിൽ വിനേഷ് ഫോഗാട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസ് സ്ഥാനാർത്ഥികളായേക്കും

ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും മത്സരിക്കുമെന്ന് സൂചന. കോൺഗ്രസ് സ്ഥാനാര്‍ത്ഥികളായാവും ഇരുവരും മത്സരിക്കുക. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുമായി വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത തിങ്കളാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയിൽ അന്തിമ രൂപം നൽകാൻ […]

Sports

ഉത്തേജക പരിശോധന വിവാദം: ബജ്റംഗ് പൂനിയയ്ക്ക് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടെ വിലക്ക്

ന്യൂഡൽഹി: ഗുസ്തി താരം ബജ്റംഗ് പൂനിയയ്ക്ക് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടെ (UWW) വിലക്ക്. ഈ വർഷം അവസാനം വരെ വിലക്ക് നിലനിൽക്കും. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചതിനെ തുടർന്ന് നേരത്തെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡ ബജ്റംഗ് പൂനിയയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടേയും വിലക്ക്. […]

Sports

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല; ബജ്‌റംഗ് പൂനിയക്ക് സസ്‌പെന്‍ഷന്‍

ഗുസ്തി താരവും ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ ബജ്‌റംഗ് പൂനിയയെ സസ‍്‍പെന്‍ഡഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ). മാർച്ചില്‍ സോനിപതില്‍ വെച്ച് നടന്ന ട്രയല്‍സില്‍ നാഡയ്ക്ക് സാമ്പിള്‍ നല്‍കാത്തതിനെ തുടർന്നാണ് നടപടി. ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ടതിന് ശേഷം മടങ്ങിയ ബജ്‍റംഗ് മൂത്ര സാമ്പിള്‍ നല്‍കാന്‍ […]

Sports

പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങള്‍; പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിക്ക് തിരിച്ചുനല്‍കുമെന്ന് ബജ്‌രംഗ് പുനിയ

ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങിനെ ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്‌ഐ) പുതിയ മേധാവിയായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധം തുടരുന്നു. ഗുസ്തി താരം സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഗുസ്തി താരം ബജ്‌രംഗ് പുനിയ. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് […]

No Picture
Sports

ട്രയൽസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടില്ല; ഏഷ്യൻ ​ഗെയിംസ് ട്രയൽസ് വിവാദത്തിൽ ഫോ​ഗട്ടും പൂനിയയും

ഡൽഹി: ഏഷ്യൻ ​ഗെയിംസ് ട്രയൽസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിനേഷ് ഫോ​ഗട്ടും ബജ്റങ് പൂനിയയും. ഇരുവരെയും ട്രയൽസിൽ നിന്ന് ഒഴിവാക്കി ഏഷ്യൻ ​ഗെയിംസിന് യോ​ഗ്യത നൽകിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് താരങ്ങൾ പ്രതികരണവുമായി രം​ഗത്തെത്തിയത്. യുവതാരങ്ങൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിൽ സന്തോഷമുണ്ടെന്നും വിനേഷ് ഫോ​ഗട്ട് പ്രതികരിച്ചു. താൻ […]