കോട്ടയം ചങ്ങനാശേരിയിൽ എൻഡിഎ മുന്നണിയിൽ ഭിന്നത; ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കും
ചങ്ങനാശ്ശേരിയിൽ എൻഡിഎ മുന്നണിയിൽ ഭിന്നത. ചങ്ങനാശ്ശേരിയിലും ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കും. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ല. ചങ്ങനാശ്ശേരി മണ്ഡലത്തിന് കീഴിലുള്ള എല്ലാ സീറ്റുകളിലും മത്സരിക്കും. സീറ്റ് വിഭജനത്തിൽ ബി.ഡി.ജെ.എസ്-നെ പൂർണമായും ഒഴിവാക്കി. ഇതിൽ പ്രതിഷേധിച്ചാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. നേരത്തെ പള്ളിക്കത്തോട് പഞ്ചായത്തിലും ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. […]
